ബി ജെ പി കോൺഗ്രസ്‌ ഇതര മുന്നണിക്ക് രൂപം നൽകാൻ ചന്ദ്രശേഖര റാവുവിന്റെ നീക്കം

Bulletproof Bathroom

ബി ജെ പി കോൺഗ്രസ്‌ ഇതര മുന്നണിക്ക് രൂപം നൽകാൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ നീക്കം. ഒഡീസ മുഖ്യമന്ത്രിയും ബിജു ജനത ദൾ നേതാവുമായ നവീൻ പട്നയികുമായി അദ്ദേഹം കൂടി കാഴ്ച നടത്തി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്‌ നേതാവുമായ മമതാ ബാനർജിയുമായി വൈകിട്ട് കൂടിക്കാഴ്ച നടത്തും. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് മായവതി എന്നിവരുമായി നാളെ ഡൽഹിയിൽ വെച്ച് കൂടികാഴ്ച നടത്തും. പ്രാദേശിക പാർട്ടികളുടെ കരുത്തിൽ കേന്ദ്ര ഭരണത്തിൽ എത്താനുള്ള കണക്ക് കൂട്ടലിലാണ് കെ സി ആർ. എന്നാൽ കോൺഗ്രസ്സിനെതിരെ ബി ജെ പി യുടെ ബി ടീം ആയി പ്രവർത്തിക്കുകയാണ് ചന്ദ്രശേഖര റാവു എന്നാണ് കോൺഗ്രസ്‌ ആരോപണം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top