ഫെഡറൽ മുന്നണി രൂപീകരണ ചർച്ചകൾ ഇന്ന് കൊൽക്കത്തയിൽ

chandrasekhara rao

ഫെഡറൽ മുന്നണി രൂപീകരണ ചർച്ചകൾ ഇന്ന് കൊൽക്കത്തയിൽ തുടരും . തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഇന്ന് കൊല്‍ക്കത്തയിൽ മമത ബാനർജിയുമായാണ് കൂടിക്കാഴ്ച നടത്തുന്നത്. ബിജെപി വിരുദ്ധ, കോൺഗ്രസ് വിരുദ്ധ മുന്നണിയെന്ന ലക്ഷവുമായി വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുമായുള്ള ചർച്ചകളുടെ ഭാഗമായ് റാവു ഇന്നലെ നവിൻ പട്നായിക്കുമായി ചർച്ചനടത്തിയിരുന്നു. വരും ദിവസങ്ങളിൽ അഖിലേഷ് യാദവിനെയും മായാവതിയെയും കാണാനാണ് റാവുവിന്‍റെ തീരുമാനം.

തെലങ്കാനയിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ ശേഷമാണ് ചന്ദ്രശേഖര റാവു ഫെഡറല്‍ മുന്നണിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വിശാല സഖ്യം രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് കടുത്ത വെല്ലുവിളിയാണ് റാവുവിന്റെ നീക്കം. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെതിരെ മമത ബാനര്‍ജിയും അഖിലേഷ് യാദവുവും അടക്കമുള്ളവര്‍ തുറന്ന എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top