നാളെയും മറ്റന്നാളുമായി വീണ്ടുമെത്തും, സര്‍ക്കാറിന് ആര്‍എസ്എസിന്റെ അജണ്ട; മനിതി (ട്വന്റിഫോര്‍ എക്‌സ്‌ക്ലൂസീവ്)

maneethi

ശബരിമല ദര്‍ശനത്തിനായി നാളെയും മറ്റന്നാളുമായി മനിതി സംഘം എത്തും. ഈ സംഘത്തിലുള്ള വസുമതി ട്വന്റിഫോറിന് അയച്ച് തന്ന വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.  മനിതിയുടെ മൂന്നാം സംഘമാണിത്. ഇന്ന് മനിതി സംഘം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ കാണുമെന്ന് അറിയിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല.   ചെന്നൈയില്‍ എത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുമെന്നും വസുമതി വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാലാണ് ഇന്ന് കേരളത്തില്‍ മാധ്യമങ്ങളെ കാണുന്നതില്‍ നിന്ന് പിന്തിരിഞ്ഞത്.

ആര്‍എസ്എസിന്റെ രാഷ്ട്രീയം തന്നെയാണ് സര്‍ക്കാറിനുള്ളതെന്ന് സംശയിക്കുന്നുവെന്ന് വസുമതി ആരോപിച്ചു. പോലീസിന്റേയും സര്‍ക്കാറിന്റേയും അ‍ജണ്ട ആര്‍എസ്എസിന്റെ അജണ്ടയോട് സമാനമാണ്.  ദര്‍ശനത്തിനായി കൂടുതല്‍ സംഘാംഗങ്ങള്‍ ചെന്നൈയില്‍ നിന്നെത്തും. സര്‍ക്കാര്‍ സഹായത്തിലാണ് മനിതിയുടെ ആദ്യ സംഘം എത്തിയത്. എന്നാല്‍ സര്‍ക്കാര്‍ തള്ളിപ്പറഞ്ഞതില്‍ ഖേദം ഉണ്ടെന്നും വസുമതി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top