മതനിന്ദാക്കേസിൽ പാകിസ്ഥാൻ സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ആസിയ ബീബിക്ക് എട്ടു വർഷത്തിന് ശേഷം ക്രിസ്മസ്

മതനിന്ദാക്കേസിൽ പാകിസ്ഥാൻ സുപ്രീംകോടതി കുറ്റവിമുക്തയാക്കിയ ആസിയ ബീബിക്ക് ഇക്കുറി ക്രിസ്മസ് ആഘോഷിക്കാം. അടുത്തിടെയാണ് ഈ ക്രൈസ്തവ വീട്ടമ്മ ജയിൽ മോചിതയായത്. തീവ്രവാദ സംഘടനകളുടെ ഭീഷണി നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷയിലാണ് ആസിയ ബീബി ക്രിസ്മസ് ആഘോഷിക്കുക.
കനത്ത സുരക്ഷാവലയത്തിൽ ആസിയാ ബീബി ഇത്തവണത്തെ ക്രിസ്മസ് ആഘോഷിക്കും. ആസിയയുടെ ജീവന് ഭീഷണിയുള്ളതിനാൽ സർക്കാർ സുരക്ഷയിൽ രഹസ്യകേന്ദ്രത്തിലാണു അവർ ഇപ്പോൾ താമസിക്കുന്നത്. എട്ടു വർഷത്തെ ജയിൽശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആസിയയെ കഴിഞ്ഞ ഒക്ടോബറിൽ സുപ്രീം കോടതി കുറ്റവിമുക്തയാക്കിയിരുന്നു. എന്നാൽ ആസിയയെ കുറ്റവിമുക്തയാക്കി വിട്ടയച്ച വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജിമാർ അടക്കമുള്ളവർക്ക് എതിരെ തീവ്രവാദ സംഘടനകൾ വധഭീഷണി മുഴക്കിയിരുന്നു. ഇതേത്തുടർന്നു വിദേശത്ത് കുടിയേറാനുള്ള അപേക്ഷ നൽകി കാത്തിരിക്കുകയണ് ആസിയ.നീണ്ട കാലത്തെ തടവുജീവിതത്തിനു ശേഷം ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ ആകാംക്ഷയിലാണ് ആസിയ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here