അസമില്‍ ഡിമാന്റ് എലിയിറച്ചിയ്ക്ക്

rat

അസമിലെ ഗ്രാമ പ്രദേശങ്ങളില്‍ എലിയുടെ ഇറച്ചിയ്ക്ക് വന്‍ ഡിമാന്റ്. കിലോയ്ക്ക് 200രൂപയാണ് വില. അസമിലെ കുമരിക്കട്ട് ഗ്രാമത്തിലാണ് എലിയിറച്ചിയ്ക്ക് ആവശ്യക്കാര്‍ കൂടുതല്‍. കൃഷി സ്ഥലങ്ങളില്‍ നിന്ന് കൃഷിക്കാര്‍ തന്നെയാണ് എലികളെ മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. ഗ്രാമങ്ങളില്‍ വിളവെടുപ്പ് കാലത്ത് എലി ശല്യവും പെരുകാറുണ്ട്. ഈ സമയത്ത് തന്നെയാണ് വിപണിയില്‍ എലിയിറച്ചി വില്‍പ്പനയും പൊടിപിടിക്കുന്നത്. കെണിവച്ച് പിടിക്കുന്ന എലികളെ അങ്ങനെ തന്നെയും, തൊലിയുരിച്ചും, വറുക്കാന്‍ പാകത്തിനും ലഭ്യമാകുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top