Advertisement

അഗസ്റ്റ വെസ്റ്റ് ലാന്റ് കേസ്; അന്വേഷണം പാർട്ടി നേതാവിലേക്ക്

December 27, 2018
Google News 0 minutes Read
augusta westland case investigation extend to party leader

അഗസ്റ്റ വെസ്റ്റ് ലാന്റ് ഇടപാടിലെ അന്വേഷണം കേന്ദ്രധനമന്ത്രിയെ ശാന്തനാക്കിയ പാർട്ടി നേതാവിലേക്ക്. ക്രിസ്ത്യൻ മിഷെൽ അഗസ്റ്റ വെസ്റ്റ് ലാന്റിന് നൽകിയ കത്തിൽ വിവരിച്ച പാർട്ടി നേതാവിന്റെ ഇടപെടലാണ് അന്വേഷണ സംഘം ഇപ്പോൾ പരിശോധിയ്ക്കുന്നത്. കോൺഗ്രസ്സിന്റെ ഉന്നത നേതാക്കളിലെയ്ക്ക് അഗസ്റ്റ വെസ്റ്റ് ലാന്റ് അന്വേഷണം ഉടൻ എത്തുന്നതിന്റെ സൂചനയായ് അന്വേഷണ എജൻസിയുടെ നടപടി.

അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടപാടിൽ ക്രിസ്ത്യൻ മിഷേൽ ഹെലികോപ്ടർ നിർമ്മാതാക്കൾക്ക് 2009 ജൂലൈ 29 ന് എഴുതിയ കത്തിലാണ് കേന്ദ്ര ധനമന്ത്രിയെ നിയന്ത്രിയ്ക്കുന്ന ആ രാഷ്ട്രിയ നേതാവിനെ കുറിച്ച് വിവരിയ്ക്കുന്നത്. സുരക്ഷ കാര്യങ്ങൾക്കുള്ള ക്യാബിനെറ്റ് കമ്മറ്റിയിലെ ആഭ്യന്തര പ്രതിരോധ വിദേശ കാര്യ മന്ത്രിമാർക്ക് കരാർ പൂർത്തിയാക്കുന്നതിൽ എതിരഭിപ്രായമില്ല. എന്നാൽ കേന്ദ്ര ധനമന്ത്രിയുടെ എതിർപ്പാണ് ഇക്കാര്യത്തിലെ പ്രധാന പ്രശ്‌നം. ഇത് മറികടക്കാൻ ശ്രമിയ്ക്കുകയാണെന്ന് ക്രിസ്ത്യൻ മിഷേൽ വിവരിയ്ക്കുന്നു. ധനമന്ത്രിയെ പാർട്ടി നേതാവ് ഉടൻ വിളിപ്പിയ്ക്കും. ഇതോടെ കരാർ യാഥാർത്ഥ്യമാകുന്നതിന് തടസ്സമുള്ള ശേഷിച്ച എല്ലാ തടസ്സങ്ങളും അവസാനിയ്ക്കും എന്നും മിഷേൽ കത്തിൽ ഹെലികോപ്ടർ കമ്പനിയോട് വിവരിയ്ക്കുന്നു. കഴിഞ്ഞ ഒരു മാസമായ് ഇടപടുമായ് ബന്ധപ്പെട്ട് ഉപദ്രവകരമായ ചോദ്യങ്ങളാണ് ധനമന്ത്രാലയം ചോദിയ്ക്കുന്നത്. രാഷ്ട്രിയ നേതാവ് ഇടപെടുന്നതോടെ ഇത് അവസാനിയ്ക്കും എന്നും മിഷേൽ കത്തിൽ സൂചിപ്പിയ്ക്കുന്നു. ധനമന്ത്രിയെ കാണാൻ തയ്യാറെടുക്കുന്ന ഒരു പൊതുസുഹ്യത്തിനെ കുറിച്ചുള്ള സൂചനയും ക്രിസ്ത്യൻ മിഷേലിന്റെ കത്തിലുണ്ട്. അന്വേഷണത്തിന്റെ വേഗത വർദ്ധിപ്പിയ്ക്കുന്ന തെളിവായ് കത്ത് മാറും എന്ന് സി.ബി.ഐ ഉദ്യോഗസ്ഥർ അനൌദ്യോഗികമായ് സൂചിപ്പിച്ചു.

രാഷ്ട്രിയ നേതാവിന്റെ ഇടപെടലുമായ് ബന്ധപ്പെട്ട തെളിവുകൾ പൂർണ്ണമായ് സമാഹരിയ്ക്കാനാണ് ഇപ്പോഴത്തെ അന്വേഷണ എജൻസിയുടെ ശ്രമം. ഇത് പൂർത്തിയായാൽ അനിവാര്യമായ മറ്റ് നിയമ നടപടികളിലെയ്ക്ക് കടക്കും എന്നാണ് അന്വേഷണ എജൻസിയുടെ നിലപാട്. അതേസമയം 2009ൽ ധനമന്ത്രിയെ നിയന്ത്രിയ്ക്കാൻ കഴിവുള്ള രാഷ്ട്രിയ നേതാവ് എന്ന പ്രയോഗത്തിലൂടെ സി.ബി.ഐ ലക്ഷ്യമിടുന്നത് ഗാന്ധി കുടുംബത്തെ യാണെന്നാണ് സൂചന .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here