2018-ല്‍ വാട്‌സ്ആപ്പില്‍ വന്ന മാറ്റങ്ങള്‍ ഇതാ!

പുതുവത്സരത്തിലേക്ക് പ്രവേശിക്കാന്‍ ഇനി ദവസങ്ങള്‍ മാത്രം. 2018ലെ നല്ല ഓര്‍മ്മകള്‍ പങ്കുവെച്ചുതുടങ്ങിയിട്ടുണ്ട് പലരും. ജനപ്രീയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിനും ഉണ്ട് ഈ വര്‍ത്തില്‍ ഓര്‍ത്തെടുക്കാന്‍ ചിലത്. ഉപഭോതാക്കള്‍ക്കായി നിരവധി ഫീച്ചറുകള്‍ വാട്‌സ്ആപ്പ് പുറത്തെടുത്ത വര്‍ഷമായിരുന്നു 2018. ഈ ഒരു വര്‍ഷത്തില്‍ വാട്‌സ്ആപ്പില്‍ വന്ന അഞ്ച് മാറ്റങ്ങളെ ഓര്‍ത്തെടുക്കാം.
1) ജിയോഫോണില്‍ വാട്‌സ്ആപ്പ്-
ജിയോഫോണില്‍ വാട്‌സ് ലഭ്യമാക്കുന്നു എന്ന വാര്‍ത്ത ഏറെ ഇഷ്ടത്തോടെയാണ് ഉപഭോകാതാക്കള്‍ ഏറ്റെടുത്തത്. 2018 സെപ്റ്റംബര്‍ മുതലാണ് ജിയോയുടെ എല്ലാ ഫോണുക ളിലും വാട്‌സ്ആപ്പ് ലഭ്യമായിത്തുടങ്ങിയത്.
2) വാട്‌സ്ആപ്പ് ഗ്രൂപ്പ് കോളിങ്-
ഉപഭോക്താക്കളുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഗ്രൂപ്പ് കോളിങ് എന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. നാല് പേരുമായി ഒരേസമയം വഡിയോ/ വോയ്‌സ് കോളുകള്‍ ചെയ്യാന്‍ ഈ ഫീച്ചര്‍ സഹായിക്കും.
3) വാട്‌സ്ആപ്പ് ഫോര്‍ വേഡ് ലേബല്‍-
നമുക്ക് വരുന്ന സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്തതാണെന്ന് തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലുള്ള ഒരു ഫീച്ചറാണ് വാട്‌സ്ആപ്പ് ഫോര്‍വേഡ് ലേബല്‍. ലഭിക്കുന്ന സന്ദേശങ്ങളുടെ ആധികാരികത ഉറപ്പുവരുത്താന്‍ ഈ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് സഹായകമാണ്.
4) വാട്‌സ്ആപ്പ് പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ്-
അടുത്തിടെ വാട്സ്ആപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചറാണ് പിഐപി അഥവാ പിക്ചര്‍ ഇന്‍ പിക്ചര്‍ ഫീച്ചര്‍. വാട്സ്ആപ്പ്ആപ്ലിക്കേഷനില്‍ നിന്നും പുറത്തുപോകാതെ തന്നെ വീഡിയോ കാണാനുള്ള സൗകര്യമാണ് ഈ ഫിച്ചര്‍ വഴി സാധ്യമാകുന്നത്. വാട്സ്ആപ്പിന്റെ പുതിയ അപ്ഡേഷനില്‍ പിക്ചര്‍ ഇന്‍ പിക്ചര്‍ ആപ്ലിക്കേഷന്‍ ലഭ്യമാകും.
പുതിയ ഫീച്ചര്‍ പ്രയോജനപ്പെടുത്തുന്നതുവഴി വാട്സ്ആപ്പില്‍ നിന്നും പുറത്തുപോകാതെതന്നെ നമുക്ക് ലഭിക്കുന്ന യുട്യൂബ്, ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ കാണാന്‍ സാധിക്കും. മിനിമൈസ് ചെയ്യപ്പെട്ട സ്‌ക്രീനിലായിരിക്കും ഈ വീഡിയോകള്‍ ലഭ്യമാവുക.
5) വാട്‌സ്ആപ്പ് സ്റ്റിക്കര്‍
ഏറെ ജനസ്വീകാര്യത നേടിയ ഫീച്ചറാണ് വാട്‌സ്ആപ്പ് സ്റ്റിക്കര്‍. വിത്യസ്തമായ സ്റ്റിക്കറുകള്‍ നിര്‍മ്മിച്ച് അവ വാട്‌സ്ആപ്പ് ചാറ്റുകളില്‍ പങ്കുവയ്ക്കുന്നതിനുള്ള സൗകര്യമാണിത്. ഇതിനുപുറമെ 14 സ്റ്റിക്കര്‍ പായ്ക്കുകളും വാട്‌സ്ആപ്പ്‌നല്‍കുന്നുണ്ട്. ഇവ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും സാധിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here