Advertisement

രാമനാട്ടുകര തൊണ്ടയാട് മേൽപ്പാലങ്ങൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

December 28, 2018
Google News 0 minutes Read

കോഴിക്കോട് ദേശീയപാത ബൈപ്പാസിൽ രാമനാട്ടുകര തൊണ്ടയാട് മേൽപ്പാലങ്ങൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. രണ്ടു മേൽപാലങ്ങളും പ്രവർത്തന സജ്ജമാകുന്നതോടെ നഗരത്തിലെ വൻ ഗതാഗതക്കുരുക്കിന് പരിഹാരമാകും. നഗരത്തിൽ നിന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും അവിടെ നിന്ന് വയനാട് വഴി കർണാടകയിലേക്കും നീളുന്ന ദേശിയപാതയിലെ ഊരാകുടുക്കായിരുന്നു തൊണ്ടയാട് ജങ്ഷൻ.

ഓരോ ദിവസവും നാൽപതിനായിരത്തിലധികം വാഹനങ്ങൾ കടുന്നുപോകുന്ന തൊണ്ടയാട് ജങ്ഷനിലെ ഗതാഗത കുരിക്കിനാണ് പരിഹാരമാകുന്നത്. ഒട്ടേറെ പേരുടെ ജീവനെടുത്ത തൊണ്ടയാട് ജങ്ഷൻ ദേശീയപാതയിലെ കുരുതിക്കളം എന്ന പേരിലും കുപ്രസിദ്ധമാണ്. 75 കോടി രൂപ മുതൽമുടക്കിൽ പൊതുമരാമത്ത് വകുപ്പ് നിർമ്മിക്കാൻ ഉദ്ദേശിച്ച മേൽപാലങ്ങൾ 17 കോടി രൂപ ലാഭിച്ച് നിർമ്മാണം പൂർത്തിയാക്കിയത് നേട്ടമായി. കരിപ്പൂർ വിമാനത്താവളത്തിലേക്കടക്കമുള്ള യാത്രക്കാരുടെ ശാപമായിരുന്ന ഗതാഗത കുരിക്കുനും രാമനാട്ടുകരയിലെ പുതിയ മേൽപാലം യാഥാർഥ്യമാകുന്നതോടെ പരിഹാരമാകും.

സ്പാനുകള്‍ പരമാവധി കുറച്ചുള്ള പുതിയ സാങ്കേതിക വിദ്യയിലാണ് തൊണ്ടയാട് മേൽപാലം നിര്‍മിച്ചിരിക്കുന്നത്.
18 മാസം കൊണ്ട് പൂര്‍ത്തിയാക്കേണ്ടതായിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് നിര്‍മാണം പൂർത്തിയാക്കാൻ വൈകിയത്. അതിനിടെ ഉദ്ഘാടന ചടങ്ങുകൾ സ്ഥലം എംഎൽഎ എം. കെ മുനീർ ബഹിഷ്‌ക്കരിച്ചു. ചടങ്ങിൽ അർഹമായ പ്രാതിനിധ്യം ലഭിചില്ലന്നതാണ് ബഹിഷക്കരണത്തിന് കാരണമായതെന്നാണ് സൂചന. ഉദ്ഘാടന സദസിലേക്ക് എംഎൽഎ വന്നിരുന്നങ്കിലും ഉദ്ഘാടന പരിപാടികൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ മടങ്ങിപോവുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here