Advertisement

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസ്; സോണിയ ഗാന്ധിയ്ക്കും രാഹുലിനും തിരിച്ചടിയായി മിഷേലിന്റെ വെളിപ്പെടുത്തല്‍

December 29, 2018
Google News 1 minute Read

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ സോണിയാ ഗാന്ധിയുടെ പേര് ക്രിസ്ത്യന്‍ മിഷേല്‍ വെളിപ്പെടുത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിഷയത്തില്‍ കമ്പനിയുമായി ബന്ധമുള്ള ഇറ്റലിക്കാരിയുടെ മകന്‍ അടുത്ത പ്രധാനമന്ത്രിയാകും എന്ന് മിഷേല്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിനെ അറിയിച്ചിരുന്നതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പേരും പരോക്ഷമായി കോടതിയില്‍ പരാമര്‍ശിച്ചു. ക്രിസ്ത്യന്‍ മിഷേലിനെ 7 ദിവസത്തേയ്ക്ക് കൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വിട്ടുനല്‍കി.

Read More: ‘രഹ്ന ഫാത്തിമ സിപിഎം പടച്ചുവിട്ട അഭിസാരിക’: അധിക്ഷേപിച്ച് കെ.പി.എ മജീദ്

നിസഹകരണം തുടരുകയാണ് ക്രിസ്ത്യന്‍ മിഷേല്‍ എന്ന ഇതുവരെയുള്ള പരാതി അന്വേഷണ എജന്‍സിയ്ക്ക് ശനിയാഴ്ച പട്യാല ഹൗസ് കോടതിയില്‍ ഉണ്ടായിരുന്നില്ല. പകരം മിഷേല്‍ മൗനം ഭേദിച്ചപ്പോള്‍ കേസിന്റെ ഗതി നിര്‍ണയിക്കുന്ന വലിയ ചില വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. മിഷേല്‍ നല്‍കിയ വിവരങ്ങളില്‍ സുപ്രധാനമായവ കോടതിയുമായി പങ്കുവയ്ക്കാനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തയ്യാറായി. സോണിയ ഗാന്ധിയുടെ പേര് മിഷേല്‍ ഇടപാടിന്റെ ഭാഗമായി വെളിപ്പെടുത്തിയ എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. ഇടപാട് യാഥാര്‍ത്ഥ്യമാക്കാനുള്ള തടസങ്ങള്‍ നീക്കാനുള്ള സഹായം ലഭിച്ചത് മിസിസ് ഗാന്ധിയുടെ ഭാഗത്ത് നിന്നാണെന്ന് സൂചിപ്പിയ്ക്കുന്ന വിധമായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലപാട്. ഈ പരാമര്‍ശം രണ്ട് തവണ ആവര്‍ത്തിച്ച് കോടതിയുടെ പ്രത്യേക ശ്രദ്ധ പരാമര്‍ശത്തിലേയ്ക്ക് ക്ഷണിയ്ക്കാനും എന്‍ഫോഴ്‌സ്‌മെന്റിന്റെ അഭിഭാഷകന്‍ ശ്രമിച്ചു.

Read More: ഇന്ത്യാ ടുഡേ ന്യൂസ് മേക്കറായി രാഹുല്‍ ഗാന്ധി

‘ആര്‍’ എന്ന പേരില്‍ തുടങ്ങുന്ന ഒരാളുടെ ബന്ധം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നേടാന്‍ മിഷേലിന് സാധിയ്ക്കും. ഇതിനായി എട്ടു ദിവസം കസ്റ്റഡില്‍ നല്‍കണം എന്നും ഇ.ഡിയുടെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. എച്ച്.എ.എല്‍ ഉണ്ടാകേണ്ട സ്ഥലത്ത് ടാറ്റയുടെ പേര് വന്നതിന് പിന്നിലെ താത്പര്യവും തങ്ങള്‍ക്ക് ബോധ്യപ്പെട്ടതായാണ് ഇ.ഡി.യുടെ നിലപാട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണെങ്കിലും ഇവ ഇപ്പോള്‍ വെളിപ്പെടുത്താന്‍ അന്വേഷണത്തിന്റെ താത്പര്യാര്‍ത്ഥം സാധിയ്ക്കില്ല. ക്രിസ്ത്യന്‍ മിഷേലിനെ അഭിഭാഷകരെ കാണുന്നതില്‍ നിന്ന് വിലക്കണമെന്നും ഇ.ഡി കോടതിയോട് ആവശ്യപ്പെട്ടു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലപാടുകളെ മുഖവിലയ്ക്ക് എടുത്ത് ക്രിസ്ത്യന്‍ മിഷേലിന് 7 ദിവസം കൂടി അവരുടെ കസ്റ്റഡിയില്‍ നല്‍കി. അഭിഭാഷകര്‍ക്ക് മിഷേലിനെ കാണുന്ന വ്യവസ്ഥകള്‍ കര്‍ശനമാക്കാനും സന്ദര്‍ശനം രാവിലെയും വൈകിട്ടും 15 മിനിറ്റായി ചുരുക്കാനും കോടതി ഉത്തരവായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here