അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇടപാട്; ക്രിസ്ത്യൻ മിഷേൽ സോണിയ ഗാന്ധിയുടെ പേര് വെളിപ്പെടുത്തിയെന്ന് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ്

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇടപാടിൽ ക്രിസ്ത്യൻ മിഷേൽ സോണിയ ഗാന്ധിയുടെ പേര് വെളിപ്പെടുത്തിയെന്ന് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ്. കോടതിയിലാണ് ഇക്കാര്യം പരാമർശിച്ചത്. രാഹുൽ ഗാന്ധിയെ കുറിച്ചും പരാമർശമുണ്ട്. രാഹുൽ ഗാന്ധിയെ കുറിച്ചും പരാമർശമുണ്ട്. ക്രിസ്റ്റ്യൻ മിഷേലിനെ അഭിഭാഷകനെ കാണാൻ അനുവദിക്കരുതെന്നും എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറ്റ് ആവശ്യപ്പെട്ടു. ഏഴ് ദിവസത്തേക്ക് മിഷേലിനെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വിട്ടു.

ക്രിസ്ത്യൻ മിഷേലിന്റെ മൊഴി മാത്രമല്ല അനുബന്ധ തെളിവുകൾ കൂടി തങ്ങൾക്ക് ലഭിച്ചുവെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞത്. ക്രിസ്ത്യൻ മിഷേലിന് ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധിയാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്. ഈ കാലയളവിൽ അഭിഭാഷകന പോലും കാണാൻ ക്രിസ്ത്യൻമിഷേലിന് അനുവാദമില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top