Advertisement

വനിതാ മതിലുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണം വര്‍ധിക്കുന്നു (വീഡിയോ)

December 29, 2018
Google News 0 minutes Read
vanitha mathil kerala

പുതുവര്‍ഷ ദിനത്തില്‍ സിപിഎം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണം കൂടുകയാണ്. ക്ഷേമ പെന്‍ഷനില്‍ നിന്ന് ഉപഭോക്താക്കളുടെ അനുമതിയില്ലാതെ പണം പിരിക്കുന്നു, തൊഴിലുറപ്പ് പണി വൈകിപ്പിക്കുന്നു, വനിതാ മതിലില്‍ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും പങ്കെടുപ്പിക്കണമെന്ന് കാണിച്ച് സര്‍ക്കുലര്‍ ഇറങ്ങി, സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു തുടങ്ങിയ പരാതികളാണ് ഉയരുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളെ വനിതാ മതിലിനായി ഉപയോഗിക്കുന്നെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെയ്ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here