Advertisement

വനിതാ മതില്‍ ഉയരുമ്പോള്‍

December 31, 2018
Google News 3 minutes Read

വനിതാ മതിലിനായുള്ള അവസാന ഘട്ട ഒരുക്കങ്ങളിലാണ് സംഘാടകര്‍. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നിരത്തില്‍ മതില്‍ തീര്‍ക്കുന്നതിന് പരമാവധി സ്ത്രീകളെ എത്തിക്കാനുള്ള ശ്രമത്തിലാണ് വനിതാ മതിലിന് നേതൃത്വം നല്‍കുന്ന സര്‍ക്കാരും സമുദായസംഘടനകളും പാര്‍ട്ടി പ്രവര്‍ത്തകരും. ജനുവരി ഒന്നിന് (നാളെ) ആറ് മണിക്കാണ് വനിതാ മതില്‍ തീര്‍ക്കുക. ഇതിന് മുന്നോടിയായി ട്രയല്‍റണ്ണും നടക്കും. 15 മിനിറ്റ് നീണ്ടു നില്‍ക്കുന്ന വനിതാ മതിലിന് ശേഷം പങ്കെടുത്തവര്‍ പ്രതിജ്ഞ ചൊല്ലും, തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ പൊതുയോഗങ്ങള്‍ നടക്കും. ഇതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നു.

Read More: വനിതാ മതില്‍ പ്രതിജ്ഞ പുറത്തിറക്കി

കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള 620 കിലോമീറ്റര്‍ ദൂരത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ 30 ലക്ഷത്തോളം സ്ത്രീകള്‍ അണിനിരക്കും എന്നാണ് സംഘാടകര്‍ പറയുന്നത്. നവോത്ഥാന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഏകദേശം 176 സംഘടനകൾക്ക് പുറമെ രാഷ്ട്രീയ സാമൂഹൃ സാംസ്കാരിക രംഗത്തെ നിരവധി സംഘടനകളും അണിചേരും. എന്‍എസ്എസ് തുടക്കത്തിലേ ആലോചനാ യോഗം മുതല്‍ ഇതില്‍ പങ്കാളികളല്ല. കേരള ധീവര മഹാസഭ, വിഎസ്ഡിപി, കേരള ബ്രാഹ്മണ സഭ എന്നിവയും വനിതാ മതിലില്‍ പങ്കെടുക്കുന്നില്ല. എസ്എന്‍ഡിപി യോഗം ആറു ലക്ഷം പേരെയും കെപിഎംഎസ് അഞ്ചു ലക്ഷം പേരെയും സംഘടിപ്പിക്കുമ്പോള്‍ മറ്റു സമുദായ സംഘടനകള്‍ എല്ലാവരും ചേര്‍ന്ന് 10 ലക്ഷത്തിനു മുകളില്‍ സ്ത്രീകളെയും അണി നിരത്തും.

Read More: അനുഷ്‌കയുമൊത്ത് പുതുവര്‍ഷം ആഘോഷിച്ച് വിരാട് കോഹ്‌ലി

ജില്ലകളില്‍ നേതൃത്വം നല്‍കുന്നത് മന്ത്രിമാര്‍

വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി ജില്ലകളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും കടകംപള്ളി സുരേന്ദ്രന്‍, ഡോ. ടി എം തോമസ് ഐസക് എന്നിവരും തിരുവനന്തപുരം ജില്ലയിലെ യോഗങ്ങളില്‍ സംബന്ധിക്കും.

Read More: ‘ഈ ജീവിതം ചക്രക്കസേരയിലായിട്ട് 35 വര്‍ഷം’; ഉള്ളുലയ്ക്കുന്ന വരികള്‍

ഇ പി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ- കണ്ണൂര്‍, കെ. രാജു, പി തിലോത്തമന്‍, ജി സുധാകരന്‍- ആലപ്പുഴ, എ സി മൊയ്തീന്‍, എംഎം മണി- എറണാകുളം, സി രവീന്ദ്രനാഥ്, വി എസ് സുനില്‍കുമാര്‍- തൃശൂര്‍, എ കെ ബാലന്‍, കെ കൃഷ്ണന്‍കുട്ടി- പാലക്കാട്, കെ ടി ജലീല്‍- മലപ്പുറം, ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍- കോഴിക്കോട്, ഇ ചന്ദ്രശേഖരന്‍, കെ കെ ശൈലജ- കാസര്‍ഗോഡ്- കെ.കെ ശൈലജയാണ് മതിലിന്റെ ആദ്യത്തെ കണ്ണി. ബൃന്ദാ കാരാട്ട് തിരുവനന്തപുരത്ത് അവസാന കണ്ണി.

കടന്നുപോകുന്ന വഴികള്‍

കാസര്‍ഗോഡ്‌ താലൂക്ക് ഓഫീസിനടുത്തുള്ള മല്ലികാര്‍ജുന ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന മതില്‍ തിരുവനന്തപുറം വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമയ്ക്ക് മുന്നിലാണ് സമാപിക്കുന്നത്.

കാസര്‍കോഡ് ചന്ദ്രഗിരിപാലം വഴി കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, കോഴിക്കോട് (മുതലക്കുളം), രാമനാട്ടുകര, കൊണ്ടോട്ടി, മലപ്പുറം, പെരിന്തല്‍മണ്ണ, പുലാമന്തോള്‍, പട്ടാമ്പി, തൃശൂര്‍, ഒല്ലൂര്‍, ചാലക്കുടി, കൊരട്ടി, കറുകുറ്റി, അങ്കമാലി, ആലുവ, എടപ്പള്ളി, വൈറ്റില, അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, കൊല്ലം, കൊട്ടിയം, ചാത്തന്നൂര്‍, പാരിപ്പള്ളി, കടമ്പാട്ടുകോണം, ആറ്റിങ്ങല്‍, കഴക്കൂട്ടം, കേശവദാസപുരം, പിഎംജി, മ്യൂസിയം, വെള്ളയമ്പലം.

Read More: പുതുവര്‍ഷം പിറന്നു; ന്യൂസിലാന്‍ഡ് ആഘോഷ തിമിര്‍പ്പില്‍

കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി ആറു ലക്ഷം പേര്‍ കോഴിക്കോട് ജില്ലാ അതിര്‍ത്തി വരെ ഉണ്ടാകുമെന്നാണ് സംഘാടകര്‍ പറയുന്നത്. വയനാട്ടില്‍ നിന്നുള്ള സ്ത്രീകളും കോഴിക്കോട് ജില്ലയില്‍ അണിനിരക്കുന്നതിനാല്‍ ഇവിടെ മാത്രം മൂന്നര ലക്ഷം സ്ത്രീകളെയാണ് പ്രതീക്ഷിക്കുന്നത്.

മലപ്പുറം ജില്ലയില്‍ പാലക്കാട് അതിര്‍ത്തി വരെ രണ്ടു ലക്ഷത്തിനടത്ത് സ്ത്രീകളും പാലക്കാട് ജില്ലയില്‍ രണ്ടു ലക്ഷം സ്ത്രീകളും തൃശൂരില്‍ മൂന്നു ലക്ഷം സ്ത്രീകളും പങ്കെടുക്കുമെന്ന് സംഘാടകര്‍ പറയുന്നു.

Read More: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി ഉച്ചയ്ക്ക് ശേഷം മാത്രം

എറണാകുളം ജില്ലയില്‍ ഇടുക്കി ജില്ലയില്‍ നിന്നുള്ള സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുലക്ഷം സ്ത്രീകള്‍ മതിലിന്റെ ഭാഗമാകും. വനിതാ മതില്‍ നടക്കുന്നത് ദേശീയപാത-47-ല്‍ കൂടിയായതിനാല്‍ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള സ്ത്രീകള്‍ ആലപ്പുഴ ജില്ലയിലെ മതിലിലാണ് ചേരിക. ഇവിടെ നാലു ലക്ഷത്തോളം പേരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

കൊല്ലം, തിരുവനന്തപുരം ജില്ലയില്‍ മൂന്നുലക്ഷം സ്ത്രീകള്‍ വീതം വനിതാ മതിലില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ പറയുന്നു.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here