Advertisement

സഭാതര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭാ ഉപസമിതി

January 1, 2019
Google News 1 minute Read

ഓര്‍ത്തഡോക്സ് – യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുളള തര്‍ക്കം കൂടിയാലോചനകളിലൂടെ രമ്യമായി പരിഹരിക്കുന്നതിന് മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാന്‍ സർക്കാർ തീരുമാനിച്ചു. വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ് കണ്‍വീനര്‍. ഇ. ചന്ദ്രശേഖരന്‍, കെ. കൃഷ്ണന്‍ കുട്ടി, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ സമിതിയിലെ അംഗങ്ങളാണ്.

പള്ളിത്തർക്കത്തിൽ ഓർത്തഡോക്സ് – യാക്കോബായ വിഭാഗങ്ങൾ സര്‍ക്കാര്‍ വിരുദ്ധ നിലപാട് മയപ്പെടുത്തിയതിനു പിന്നാലെ മലങ്കര സഭാ തർക്കം തീർക്കാൻ മന്ത്രിസഭാ സമിതിയെ സർക്കാർ നിയോഗിച്ചു. സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ സാവകാശം തേടിയെന്ന് ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ വ്യക്തമാക്കിയിരുന്നു.

ഓർത്തഡോക്സ് – യാക്കോബായ വിഭാഗങ്ങൾ വനിതാ മതിലിലും പങ്കെടുക്കുന്നുണ്ട്. സഭാ തർക്കത്തിൽ സർക്കാരിന്റെ തന്ത്രങ്ങളുടെ ആദ്യ വിജയമാണ് ഇരു വിഭാഗത്തിന്റെയും പിന്തുണ നേടാനായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here