Advertisement

നടൻ അനുപം ഖേറിനെതിരെ കേസ്

January 3, 2019
Google News 1 minute Read
case against anupam kher

നടൻ അനുപം ഖേറിനെതിരെ കേസ്. സമൂഹത്തിലെ ഉന്നത വ്യക്തികളുടെ പ്രതിച്ഛായ മോശമാക്കി എന്നാരോപിച്ചാണ് നടൻ അനുപം ഖേർ ഉൾപ്പെടെ ‘ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ’ എന്ന ചിത്രവുമായി ബന്ധപ്പെട്ടവർക്കെതിരെ കേസ് നൽകിയിരിക്കുന്നത്.

മുസാഫർപൂറിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്ത കേസ് ജനുവരി 8ന് സബ് ഡിവിഷണൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പരിഗണിക്കും.

ഡോ മൻമോഹൻസിംഗിന്റെ രാഷ്ട്രീയ ജീവിതത്തിലെ ചില പ്രധാന ഏടുകൾ പ്രമേയമാകുന്ന ചിത്രത്തിൽ അദ്ദേഹമായി സ്‌ക്രീനിലെത്തുന്ന അനുപം ഖേറിനെതിരെയും മുൻപ്രധാനമന്ത്രിയുടെ മുഖ്യ മാധ്യമ ഉപദേഷ്ടാവും ചിത്രത്തിനു ആധാരമായ പുസ്തകത്തിന്റെ രചയിതാവുമായ സഞ്ജയ് ബാരുവായി വേഷമിടുന്ന അക്ഷയ് ഖന്നക്കെതിരെയും പരാതിയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here