ചന്ദ്രന്റെ മരണകാരണം തലയിലേറ്റ ക്ഷതങ്ങളാകാമെന്ന് പ്രാഥമിക നിഗമനം

പന്തളത്ത് ഇന്നലെ മരിച്ച അയ്യപ്പ കര്‍മ്മ സമിതി പ്രവര്‍ത്തകന്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണ കാരണം തലയിലേറ്റ ക്ഷതങ്ങളാകാമെന്ന് റിപ്പോര്‍ട്ട്. പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനമാണിത്. രണ്ട് ദിവസത്തിന് ശേഷം മാത്രമേ പോസ്റ്റുമോര്‍ട്ടത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്ത് വരൂ. ചന്ദ്രന്റെ തലയോട്ടിയില്‍ ഒന്നിലധികം പരിക്ക് ഉണ്ട്. ഇതില്‍ തലയോട്ടിയുടെ നടുവിലായി ഉണ്ടായ പരിക്ക് വളരെ വലുതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷതങ്ങളെ തുടര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു.ഇതാവാം മരണ കാരണമെന്ന്ണ് പ്രാഥമിക നിഗമനം. കോട്ടയം മെഡിക്കല്‍ കോളേജിലാണ് ചന്ദ്രന്റെ പോസ്റ്റുമോര്‍ട്ടം നടന്നത്. ചന്ദ്രന്‍ ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയാളാണ്. ക്ഷതം ഏറ്റതിന്റെ ആഘാതത്തില്‍ ഹൃദയസ്തംഭനം നടന്നതാകാനും ഇടയുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്മാര്‍ പറയുന്നു. രണ്ട് ദിവസത്തിനകം പോസ്റ്റുമോര്‍ട്ടത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പുറത്ത് വരും.
സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ . രണ്ട് സി പി എം പ്രവർത്തകരാണ് അറസ്റ്റിലായത്. കടയ്ക്കാട് സ്വദേശി ആശാരി കണ്ണൻ എന്നു വിളിക്കുന്ന കണ്ണൻ, മുട്ടാർ സ്വദേശി അജു എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
പന്തളത്ത് ശബരിമല കര്‍മ്മ സമിതിയും സിപിഎമ്മും തമ്മിലുള്ള പ്രതിഷേധ പ്രകടനത്തിനിടെ കല്ലേറിലാണ്ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകനായ ചന്ദ്രന്‍ ഉണ്ണിത്താന്‍ കൊല്ലപ്പെട്ടത്. കൂരമ്പാല സ്വദേശിയാണ് ഇദ്ദേഹം. കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ ചന്ദ്രൻ ഉണ്ണിത്താൻ തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സിപിഎം ഓഫീസിനു മുകളില്‍ നിന്നാണ് കല്ലേറുണ്ടായത്. ചന്ദ്രന്റെ മൃതദേഹം ഇപ്പോള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അല്‍പ സമയത്തിനകം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും. 10 മണിയോടെ ഇൻക്വസ്റ്റ് പൂർത്തിയാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here