കല്ലേറില്‍ കര്‍മ്മ സമിതി പ്രവര്‍ത്തകന്‍ മരിച്ച സംഭവം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

പന്തളത്ത് ശബരിമല കർമ്മസമിതി പ്രവർത്തകർ കല്ലേറിൽ മരിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ .രണ്ട് സി പി എം പ്രവർത്തകരാണ് അറസ്റ്റിലായത്. കടയ്ക്കാട് സ്വദേശി ആശാരി കണ്ണൻ എന്നു വിളിക്കുന്ന കണ്ണൻ, മുട്ടാർ സ്വദേശി അജു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തെ തുടർന്ന് പന്തളത്ത് സി പി എം പ്രവർത്തകരുടെ വീടുകളുടെ നേരെ വ്യാപക അക്രമം തുടരുന്നു. എൽ ഡി എഫ് പന്തളം മുൻസിപ്പൽ കൺവീനർ എം.ജെ ജയകുമാറിന്റെ വീട് അടിച്ചുതകർത്തു. മുളമ്പുഴ, മംഗാരം പ്രദേശങ്ങളിലെ ഏഴോളം സി പി എം പ്രവർത്തകരുടെ വീടിന് നേരെ അക്രമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പന്തളത്ത് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
പന്തളത്ത് ശബരിമല കര്‍മ്മ സമിതിയും സിപിഎമ്മും തമ്മിലുള്ള പ്രതിഷേധ പ്രകടനത്തിനിടെ കല്ലേറിലാണ്ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകനായ ചന്ദ്രന്‍ ഉണ്ണിത്താന്‍ കൊല്ലപ്പെട്ടത്. കൂരമ്പാല സ്വദേശിയാണ് ഇദ്ദേഹം. കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ ചന്ദ്രൻ ഉണ്ണിത്താൻ തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സിപിഎം ഓഫീസിനു മുകളില്‍ നിന്നാണ് കല്ലേറുണ്ടായത്. ചന്ദ്രന്റെ മൃതദേഹം ഇപ്പോള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അല്‍പ സമയത്തിനകം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും. 10 മണിയോടെ ഇൻക്വസ്റ്റ് പൂർത്തിയാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here