ഹര്‍ത്താല്‍ അക്രമം; 1369 പേരെ അറസ്റ്റ് ചെയ്തു

ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ വരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 801 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു. ഇതുവരെ 1369 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കരുതല്‍ തടങ്കലില്‍ എടുത്തവരുടെ എണ്ണം 717 ആണ്. ഇന്ന് പുലര്‍ച്ചെയും കേരളത്തില്‍ അങ്ങോളം ഇങ്ങോളം പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും നേതാക്കളുടെ വീടിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. പാലക്കാട് അടക്കം നിരോധനാജ്ഞ തുടരുകയാണ്.
അതേസമയം ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം തടയുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു. ജില്ലാ പോലീസ് മേധാവികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിഗിലാണ് ഡിജിപി ഇക്കാര്യം വ്യക്തമാക്കിയത്. എസ്പിമാരാണ് വീഴ്ച വരുത്തിയതെന്ന് ഡിജിപി പറഞ്ഞു. ഇത്തരത്തില്‍ വീഴ്ച വരുത്തിയ എസ്പിമാരെ ശാസിച്ച ഡിജിപി ഇവര്‍ക്കെതിരെ എതിരെ നടപടിയുണ്ടാകുമെന്നും പറഞ്ഞു.
ആകെ രജിസ്റ്റര്‍ ചെയ്ത കേസ്സുകള്‍, അറസ്റ്റ് ചെയ്യപ്പെട്ടവര്‍, കരുതല്‍ തടങ്കലില്‍ എടുത്തവര്‍ എന്നീ ക്രമത്തില്‍ ജില്ല തിരിച്ചുളള കണക്കനുസരിച്ച്
തിരുവനന്തപുരം സിറ്റി 3, 17, 92
തിരുവനന്തപുരം റൂറല്‍ 60, 46, 4
കൊല്ലം സിറ്റി 56, 28, 3
കൊല്ലം റൂറല്‍ 41, 10, 4
പത്തനംതിട്ട 57, 94, 2
ആലപ്പുഴ 51, 174, 27
ഇടുക്കി 6, 2,156
കോട്ടയം 23, 35, 20
കൊച്ചി സിറ്റി 26, 237, 32
എറണാകുളം റൂറല്‍ 48, 233, 14
തൃശ്ശൂര്‍ സിറ്റി 63, 151, 48
തൃശ്ശൂര്‍ റൂറല്‍ 34, 6, 2
പാലക്കാട് 82,41, 83
മലപ്പുറം 27, 35, 25
കോഴിക്കോട് സിറ്റി 31, 28, 4
കോഴിക്കോട് റൂറല്‍ 24, 30, 9
വയനാട് 31, 109, 82
കണ്ണൂര്‍ 125, 91, 101
കാസര്‍ഗോഡ് 13, 2, 9
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here