ഏഷ്യൻ കപ്പ് ഫുട്‌ബോളിന് നാളെ യുഎഇയിൽ തുടക്കമാകും

ഏഷ്യൻ കപ്പ് ഫുട്‌ബോളിന് നാളെ യുഎഇയിൽ തുടക്കമാകും. 24 ടീമുകളാണ് ഏഷ്യൻകപ്പിന്റെ പതിനേഴാം പതിപ്പിൽ മത്സരിക്കുന്നത്. ഒരിടവേളക്ക് ശേഷം പ്രതീക്ഷകളുമായി ഇന്ത്യയും ഏഷ്യൻ കപ്പിൽ ബൂട്ട് കെട്ടുന്നുണ്ട്.
മാറ്റങ്ങളുടെ പാതയിലാണ് ഏഷ്യൻ ഫുട്‌ബോളും, ഇന്ത്യൻ ഫുട്‌ബോളും. ലോകം മുഴുവൻ ശ്രദ്ധിക്കാൻ തുടങ്ങിയ ഏഷ്യൻ ഫുട്‌ബോളിൻറെ പുതിയ ചാമ്പ്യൻമാരെ തേടുകയാണ് യുഎഇ. നാളെ തുടങ്ങി ഫെബ്രുവരി അഞ്ച് വരെ നീളുന്ന ടൂർണമെൻറിൽ 24 സംഘങ്ങൾ ഏറ്റ്മുട്ടും. ആറ് മത്സരങ്ങളായി തിരിച്ച് ലോകകപ്പ് മാതൃകയിലാണ് ടൂർണമെന്റ്. യുഎഇയിലെ എട്ട് സ്റ്റേഡിയങ്ങളിലായാണ് മത്സരാരവങ്ങൾ ഉയരുക. നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ യുഎഇ ബഹ്‌റൈനെ നേരിടും. ഞായറാഴ്ച തായ്‌ലൻഡുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.
സമീപകാലത്തെ പ്രകടനം ഇന്ത്യക്ക് വലിയ ആത്മവിശ്വാസമാണ് പകരുന്നത്.
ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഇഞ്ച്വറി സമയത്ത് മാത്രം പുറത്തായ ജപ്പാനാണ് ചാമ്പ്യൻമാരാകാൻ ഏറ്റവുമധികം പ്രതീക്ഷ കൽപ്പിക്കപ്പെടുന്ന ടീം. ടോട്ടനം ഹോട്‌സ്പർ താരം സൺ ഹ്യുങ് മിൻറെ സാന്നിധ്യം കൊറിയയെയും കരുത്തരാക്കുന്നു. എ എഫ് സി റാങ്കിങിൽ ഒന്നാമതുള്ള ഇറാൻ കപ്പുയർത്താൻ കാത്തിരിക്കുന്നുണ്ട്. സമീപ കാലത്ത് വലിയ ഫോമിലല്ലെങ്കിലും ഓസ്‌ട്രേലിയയും ഏഷ്യൻ ചാമ്പ്യൻമാരാകാൻ പൊരുതുന്നവരാണ്.
അതേസമയം, ഏഷ്യാകപ്പിലെ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷഷൻ. എന്നാൽ ആരാധകർ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്ത ഇലവനിൽ ഏഷ്യാകപ്പ് ഇതുവരെ കളിക്കാത്തവരാണ് ഏറെയും എന്നത് കൗതുകമായിവിഒ
ഗുർപ്രീത് സിംങ്, പ്രീതം കോട്ടാൽ, അനസ്, ജിങ്കൻ, സുഭാശിഷ് റോയ്, പ്രണോയ് ഹാൾദർ, അനിരുദ്ധ് ഥാപ, ആഷിഖ് കരുണിയൻ, ഉദാന്ത സിംഗ്, സുനിൽ ഛേത്രി, ബൈച്ചുങ് ബൂട്ടിയ.. ഇതാണ് അരാധകർ തിരഞ്ഞെടുത്ത ഏഷ്യാകപ്പിലെ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഇലവൻ.. ഭൂരിഭാഗവും ഏഷ്യാകപ്പ് ഇതുവരെ കളിക്കാത്തവരുടെ നിര.. ഉദാന്ത, ആഷിഖ്, അനുരുദ്ധ്, പ്രണോയ്, അങ്ങനെ ഏഷ്യകപ്പിൽ പന്ത് തട്ടാത്തവരുടെ നീണ്ട നിര.. 11ൽ 10 പേരും ഐഎസ്എൽ കാലത്ത് കളിച്ചവർ.. ഐഎസ്എൽ കളിക്കാത്തതായി ബൈച്ചുംഗ് ബൂട്ടിയ മാത്രം.. ബൂട്ടിയയാകട്ടെ കരിയറിൽ ആകെ 17 മിനിട്ട് മാത്രമാണ് ഏഷ്യാകപ്പിൽ കളിച്ചിട്ടുള്ളത്.. മുൻ ഇന്ത്യൻ താരങ്ങളെ കുറിച്ച് അറിയാത്തവരാകണം വോട്ടെടുപ്പിൽ പങ്കെടുത്തത്.. എങ്കിലും ടീം തിരഞ്ഞെടുപ്പ് മുൻ താരങ്ങൾക്ക് മാത്രമല്ല, ടീമിൽ ഇടം നേടിയവർക്ക് പോലും നാണക്കേട് മാത്രമായി..
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here