Advertisement

ഗ്രീൻ കാർഡ് പരിധി ഇല്ലാതാക്കാൻ യുഎസ് ആലോചിക്കുന്നു

January 5, 2019
Google News 0 minutes Read

ഗ്രീൻ കാർഡ് പരിധി ഇല്ലാതാക്കാൻ യുഎസ് ആലോചിക്കുന്നു.ഏറെ പ്രതീക്ഷയോടെ ഇന്ത്യയടക്കമുളള ഇതര രാജ്യങ്ങൾ.

ഗ്രീൻ കാർഡ് അപേക്ഷയിൽ മറ്റ് രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന പരിധി ഇല്ലാതാക്കാൻ യു.എസ്.സർക്കാർ ആലോചിക്കുന്നു.ഈ തീരുമാനം ഇന്ത്യക്കും ചൈനയ്ക്കും ഏറെ ഗുണകരമാകും.കുടിയേറ്റക്കാർക്ക് യുഎസിൽ സ്ഥിര താമസത്തിനും തൊഴിലെടുക്കുന്നതിനും അനുമതി നല്കുന്നതാണ് ഗ്രീൻ കാർഡ്.ഒരു സാമ്പത്തിക വർഷം നല്കുന്ന ഗ്രീൻകാർഡുകളുടെ ആകെ എണ്ണത്തിന്റെ ഏഴു ശതമാനത്തിൽ കൂടുതൽ ഒരു രാജ്യത്ത് നിന്നുള്ളവർക്ക് നൽക്കാൻ കഴെയില്ലന്നാണ് നിലവിലെ യുഎസ് കുടിയേറ്റ നിയമം.എച്ച് വൺ ബി വിസയിൽ യുഎസിലെത്തുന്ന ഇന്ത്യക്കാർക്ക് ഗ്രീൻകാർഡിന് അപേക്ഷിക്കാൻ ഈ പരിധി തിരിച്ചടിയായിരുന്നു.പുതിയ തീരുമാനത്തിന്റെ പ്രതീക്ഷയിലാണ് ഇന്ത്യയടക്കമുളള ഇതര രാജ്യക്കാർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here