Advertisement

ഹര്‍ത്താല്‍ സംഘര്‍ഷം; 5397 പേര്‍ അറസ്റ്റില്‍

January 6, 2019
Google News 2 minutes Read
harthal riot

ശബരിമല യുവതീപ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ പൊലീസ് നടപടി തുടരുന്നു. ഞായറാഴ്ച്ച ഉച്ചവരെ 1772 കേസുകളാണ് അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

1772 കേസുകളിലായി 5397 പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ 4666 പേര്‍ സ്റ്റേഷന്‍ ജാമ്യത്തിലും കോടതി ജാമ്യത്തിലുമായി പുറത്തിറങ്ങി. ഗുരുതരവകുപ്പുകളില്‍ അറസ്റ്റിലായ 731 പേര്‍ ഇപ്പോള്‍ റിമാന്‍ഡ് തടവിലാണ്.

ജില്ല, കേസുകളുടെ എണ്ണം, ആകെ അറസ്റ്റിലായവര്‍, റിമാന്റിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍

തിരുവനന്തപുരം സിറ്റി – 28, 167, 16, 151

തിരുവനന്തപുരം റൂറല്‍ – 94, 122, 22, 100

കൊല്ലം സിറ്റി – 67, 127, 66, 61

കൊല്ലം റൂറല്‍ – 48, 110, 18, 92

പത്തനംതിട്ട – 267, 628, 52, 576

ആലപ്പുഴ- 106, 430, 19, 411

ഇടുക്കി – 85, 322, 19, 303

കോട്ടയം – 43, 129, 33, 96

കൊച്ചി സിറ്റി – 34, 276, 01, 275

എറണാകുളം റൂറല്‍ – 49, 335, 121, 214

തൃശ്ശൂര്‍ സിറ്റി – 70, 288, 58, 230

തൃശ്ശൂര്‍ റൂറല്‍ – 60, 315, 13, 302

പാലക്കാട് – 283, 764, 104, 660

മലപ്പുറം – 83, 266, 34, 232

കോഴിക്കോട് സിറ്റി – 82, 210, 35, 175

കോഴിക്കോട് റൂറല്‍ – 37, 97, 31, 66

വയനാട് – 41, 252, 36, 216

കണ്ണൂര്‍ – 206, 365, 34, 331

കാസര്‍ഗോഡ് – 89, 194, 19, 175

അതേസമയം നവമാധ്യമങ്ങളിലൂടെയും അല്ലാതെയും മതവിദ്വേഷവും വർഗീയതയും പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇത്തരം സന്ദേശങ്ങളും പ്രസംഗങ്ങളും വീഡിയോയും വ്യാപകമായി പ്രചരിപ്പിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നതിന് നിർദേശം നൽകി കഴിഞ്ഞു. സമൂഹത്തിൽ സ്പർദ്ധ വളർത്തുന്നതിന് നടത്തുന്ന ഇത്തരം ശ്രമങ്ങൾക്കു പിന്നിലുള്ളവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് പോലീസ് പുലർത്തിവരുന്ന ജാഗ്രത ഏതാനും ദിവസം കൂടി തുടരാൻ ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്‌. നിലവിലുള്ള പോലീസ് സന്നാഹവും തുടരും. അക്രമത്തിൽ പങ്കെടുത്തവർ എല്ലാവരും ഉടൻതന്നെ പിടിയിലാകുമെന്നും അദ്ദേഹം അറിയിച്ചു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here