Advertisement

”പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം, ഇന്നു വന്നാല്‍ അതു മതസൗഹാര്‍ദ്ദം. അല്ലേടാ?”

January 6, 2019
Google News 1 minute Read
Mammootty and Chullikkad

ഇന്ന് കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ദുരവസ്ഥയുടെ നേര്‍ക്കാഴ്ചയാണ് നടന്‍ മമ്മൂട്ടിയും എഴുത്തുക്കാരന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടും തമ്മില്‍ നടത്തിയ സംഭാഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്. കേരളം എത്രമേല്‍ മാറിയെന്ന് മമ്മൂട്ടിയുടെ വാക്കുകളില്‍ നിന്ന് വായിച്ചെടുക്കാം. ഏവരെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ് ചുള്ളിക്കാടിനോടുള്ള മമ്മൂട്ടിയുടെ ചോദ്യവും.

Read More: ജിഷ്ണു കോപ്പിയടിച്ചില്ല: സിബിഐ കണ്ടെത്തലുകള്‍ ട്വന്റിഫോര്‍ പുറത്ത് വിടുന്നു

“പണ്ടു ഞാൻ നിന്റെ വീട്ടിൽ വന്നാൽ അതു സൗഹൃദം. ഇന്നു വന്നാൽ അതു മതസൗഹാർദ്ദം, അല്ലേടാ?” നടന്‍ മമ്മൂട്ടി ഇന്നലെ കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് പറഞ്ഞതാണിത്. കേരളത്തിന്റെ നിലവിലുള്ള സാമൂഹിക, സാംസ്കാരിക സാഹചര്യങ്ങളോടുള്ള ആശങ്കയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പുറത്തു വന്നത്. ഷൂട്ടിംഗിന്റെ ഇടവേളയില്‍ മമ്മൂട്ടി തന്നോട് ഇക്കാര്യം പറയുകയായിരുന്നുവെന്ന് ചുള്ളിക്കാട് സുഹൃത്തു കൂടിയായ എഴുത്തുകാരന്‍ എസ് ഗോപാലകൃഷ്ണനോട് പങ്കുവച്ചു.

എസ് ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

വൈപ്പിൻ ദ്വീപിലെ എടവനക്കാട്ട് കായൽക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മുട്ടിയാണ് നായകൻ. ഉച്ചയ്ക്ക് ഷൂട്ടിംഗിന്റെ ഇടവേളയിൽ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന അദ്ദേഹം ഇടയ്ക്ക് നിശ്ശബ്ദനായി. ചിന്താമഗ്നനായി. എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം അമർത്തി എന്നോടു ചോദിച്ചു:

“സോഷ്യൽ കണ്ടീഷൻ വളരെ മോശമാണ്. അല്ലേടാ?”

“അതെ.”

ഞാൻ ഭാരപ്പെട്ട് പറഞ്ഞു.

ഞങ്ങളപ്പോൾ മഹാരാജാസിലെ പൂർവവിദ്യാർത്ഥികളായി.

കനത്ത ഒരു മൂളലോടെ മമ്മുക്ക കായൽപ്പരപ്പിലേക്കു നോക്കി. ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനു കീഴിൽ കത്തിക്കാളുന്ന ഉച്ചവെയിലിൽ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായൽപ്പരപ്പ്.

എന്നെ നോക്കി വിഷാദം നിറഞ്ഞ ഒരു ചിരിയോടെ മമ്മുക്ക ചോദിച്ചു:

” പണ്ടു ഞാൻ നിന്റെ വീട്ടിൽ വന്നാൽ അതു സൗഹൃദം. ഇന്നു വന്നാൽ അതു മതസൗഹാർദ്ദം. അല്ലേടാ?”

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here