സായുധ സേനയുടെ അകമ്പടിയോടെയുള്ള യുവതീ പ്രവേശനമല്ല കെപിഎംഎസ് ആഗ്രഹിച്ചത്: പുന്നല ശ്രീകുമാര്‍

സായുധ സേനയുടെ അകമ്പടിയോടെയുള്ള യുവതീ പ്രവേശനമല്ല കെപിഎംഎസ് ആഗ്രഹിച്ചതെന്ന് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. യുവതികൾക്ക് സ്വതന്ത്രമായി ശബരിമല സന്ദർശിക്കാവുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടത്. താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും പാർലമെന്ററി രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്നില്ലെന്നും ട്വന്റി ഫോറിന്റെ 360 യിൽ പങ്കെടുത്ത് പുന്നല ശ്രീകുമാർ പറഞ്ഞു.
നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുകയാണ് കെപിഎംഎസ് മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം. പാർശ്വവത്കരിക്കപ്പെട്ട സ്ത്രീകൾക്ക് സ്വതന്ത്രമായി ശബരിമല സന്ദർശിക്കാവുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടതാണ്. ഇപ്പോഴത്തേത് സാങ്കേതികാർത്ഥത്തിലെ വിധി നടപ്പാക്കൽ മാത്രമാണ്. ശബരിമലയുടെ ജനാധിപത്യവൽക്കരണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കെപിഎംഎസ് ഉയർത്തുന്ന മുദ്രാവാക്യങ്ങളിൽ ഒന്നുമാത്രമാണ് ശബരിമല വിഷയം .സാമൂഹിക മാറ്റമാണ് കെപിഎംഎസ് ലക്ഷ്യമിടുന്നത് .അതിന് നേതൃത്വം കൊടുക്കുകയാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യം.താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും പാർലമെൻററി രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്നില്ലെന്നും പുന്നല ശ്രീകുമാർ പറഞ്ഞു. ശബരിമല വിഷയത്തിൽ വെള്ളാപ്പള്ളി നടേശന് നിലപാട് തിരുത്തേണ്ടി വരുമെന്ന പറഞ്ഞ പുന്നല
നവോത്ഥാന സംരക്ഷണ സമിതിയിൽ എസ്എന്‍ഡിപി യും ഒപ്പം ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു.
കെപിഎംഎസിന്റേത് ഇടതുപക്ഷത്തിനുള്ള രാഷ്ട്രീയ പിന്തുണയല്ല. തെരഞ്ഞെടുപ്പിലെ പിന്തുണക്ക് നിലവിലെ സ്ഥിതി മാത്രമല്ല മാനദണ്ഡം. തെരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കണമെന്നത് അപ്പോൾ ആലോചിക്കാം. നിലയും സാമൂഹ്യപദവി നഷ്ടപ്പെടുമെന്ന് കരുതിയാണ് എൻഎസ്എസ് പോലുള്ള സംഘടനകൾ വനിതാ മതിലിൽ നിന്ന് വിട്ടുനിന്നത്. എന്‍എസ്എസിനോടുള്ള ആശയപരമായ വിയോജിപ്പിൽ മാറ്റമില്ല. എന്‍എസിഎസിനോട് എതിർപ്പ് തുടരുമെന്നും പുന്നല ശ്രീകുമാർ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here