Advertisement

മുത്തലാക്ക് ബിൽ രാജ്യസഭയിൽ വീണ്ടും അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ തിരുമാനം

January 6, 2019
Google News 0 minutes Read
Rajyasabha muthalaq

മുത്തലാക്ക് ബിൽ രാജ്യസഭയിൽ വീണ്ടും അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. ബിൽ നാളത്തെ രാജ്യസഭാ അജണ്ടകളിൽ സ്ഥാനം പിടിച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ തുടർന്നുണ്ടായ സാഹചര്യങ്ങളും നാളെ ഇരു സഭകളിലും വ്യത്യസ്തരാഷ്ട്രിയ പാർട്ടികൾ ഉന്നയിയ്ക്കും. കേരളത്തിലുണ്ടായ പ്രളയവും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച് നാളെ ലോക്സഭ ഹ്രസ്വ ചർച്ചനടത്തും. രാജ്യസഭയുടെ നിയമ നിർമ്മാണ കാര്യപരിപാടിയിൽ പത്താമത്തെ ഇനമായാണ് മുത്തലാക്ക് നിരോധനബില്ലിന്റെ അവതരണം നാളെ സ്ഥാനം പിടിച്ചിട്ടുള്ളത്.

ബില്ലിന്റെ അവതരണം രാജ്യസഭയിൽ അനുവദിയ്ക്കില്ലെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ബിൽ അവതരണവുമായ് മുന്നോട്ട് പോകാനുള്ള സർക്കാർ തീരുമാനം ഉപരിസഭയെ പ്രക്ഷുബ്ധമാക്കും. ശബരിമലയിലെ യുവതി പ്രവേശനത്തിനെ തുടർന്ന് കേരളത്തിൽ ഉണ്ടായ സംഘർഷങ്ങളും നാളെ ഇരു സഭകളിലും ഉന്നയിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസത്തിന് സമാനമായ് പരസ്പരം പഴിചാരാനാകും എല്ലാ പാർട്ടികളും ഇക്കാര്യത്തിൽ ശ്രമിയ്ക്കുക.

വി.മുരളീധരൻ എം.പി യുടെ വീടാക്രമിച്ച സംഭവം സംസ്ഥാന സർക്കാർ സ്പോൺസേർഡാനെന്ന നിലപാട് ബി.ജെ.പി അംഗങ്ങൾ സ്വീകരിയ്ക്കും. കൺസ്യൂമർ പ്രോട്ടക്ഷൻ ബിൽ, നാഷണൽ കമ്മിഷൻ ഫോർ ഇൻഡ്യൻ സിസ്റ്റം ഓഫ് മെഡിസിൻ ബിൽ, നാഷണൽ കമ്മിഷൻ ഫോർ ഹോമിയോപ്പതി ബിൽ, ഇൻഡ്യൻ മെഡിയ്ക്കൽ കൗൺസിൽ ഭേഭഗതി ബിൽ ഇങ്ങനെ നീളുന്നു രാജ്യസഭയിലെ നാളത്തെ നിയമനിർമ്മാണ അജണ്ട. നാഷണൽ മെഡിയ്ക്കൽ കമ്മിഷൻ ബിൽ, ഡെന്റിസ്റ്റ് ഭേഭഗതി, പേഴ്സണൽ ലോ ഭേഭഗതി, കുട്ടികളുടെ സൗജന്യ വിഭ്യാഭ്യാസ ഭേഭഗതി, നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ ബിൽ മുതലായവ ലോകസഭയിലും തിങ്കളാഴ്ച അവതരിപ്പിയ്ക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here