പേരാമ്പ്ര പള്ളി ആക്രമണക്കേസിൽ പൊലീസിന്റെ എഫ്‌ഐആർ തള്ളി മന്ത്രി ഇപി ജയരാജൻ

പേരാമ്പ്ര പള്ളി ആക്രമണക്കേസിൽ പൊലീസിന്റെ എഫ്‌ഐആർ തള്ളി മന്ത്രി ഇപി ജയരാജൻ. പൊലീസ് എഴുതിവച്ച എഫ്‌ഐആറാണെന്ന് മന്ത്രി ഇ പി ജയരാജൻ വിമർശിച്ചു. ആർഎസ്എസ് ബന്ധമുള്ളവരാണ് അക്രമം നടത്തിയതെന്ന് മന്ത്രിയുടെ ആരോപണം. അതിനിടെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സംഘർഷം തുടരുകയാണ്
ഹർത്താൽ ദിനത്തിൽ പേരാമ്പ്രയിലെ പള്ളിക്കു നേരെയുണ്ടായ കല്ലേറിൽ റിമാൻഡിൽ കഴിയുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി അതുലിനെതിരെ പോലീസ് എഴുതിചേർത്ത എഫ്‌ഐആറാണെന്നാണ് മന്ത്രി ഇ പി ജയരാജൻന്റെ വിമർശനം. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ബന്ധമുള്ളവരാണെന്നും ആരോപിച്ചു. വസ്തുതകൾ പരിശോധിക്കാതെയും കൃത്യമായി അന്വേഷിക്കാതെയുമാണ് പോലീസ് നടപടിയെന്ന സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വം വിമർശനമുന്നയിച്ചിരുന്നു. അതിനിടെ കൊയിലാണ്ടി കൊല്ലത്ത് ബിജെപി പ്രവർത്തകന് നേരെ ബോംബേറുണ്ടായി പുലർച്ചെ 12.30 ബോംബേറുണ്ടായത്. ബോംബേറിൽ വീടിൻറെ വാതിൽ തകർന്നു. സംഭവത്തിന് പിന്നിൽ സിപിഎം മാണെന്ന് ബിജെപി ആരോപിച്ചു. അതിനിടെ ശബരിമല യുവതി പ്രവേശനത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള രംഗത്തെത്തി.
ഹർത്താൽ ദിനത്തിൽ ആരംഭിച്ച സംഘർഷം സംസ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്. ഇന്നലെ രാത്രി തിരുവനന്തപുരം ചെങ്കോട്ടുകോണം മേഖലയിൽ സിപിഎംന്റെ കൊടിമരവും ബാനറും നശിപ്പിച്ചു. സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു.സ്ഥലത്ത് പോലീസ് സുരക്ഷ ശക്തമാക്കി.കണ്ണൂർ പുതിയതെരു ചിറക്കൽ വീവേഴ്‌സ് സൊസൈറ്റിക്ക് നേരെയം ആക്രമണം നടന്നു.അക്രമണത്തിൽ ജനൽ ചില്ലുകൾ തകർന്നു. വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here