Advertisement

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നേക്കും; കേന്ദ്രത്തില്‍ അധികാര നഷ്ടവും (സര്‍വ്വേ)

January 7, 2019
Google News 1 minute Read

നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ കേരളത്തില്‍ ബിജെപി ഒരു സീറ്റ് സ്വന്തമാക്കുമെന്ന് ഇന്ത്യ ടിവി – സിഎന്‍എക്‌സ് അഭിപ്രായ സര്‍വേ. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറം, തെലങ്കാന തിരഞ്ഞെടുപ്പിനു പിന്നാലെ 2018 ഡിസംബർ 15നും 25നും ഇടയിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Read More: ‘വീരന്‍ കോഹ്‌ലി, താരം പൂജാര’; ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടം

സംസ്ഥാനത്ത് കോൺഗ്രസ് മുന്നേറ്റം പ്രവചിക്കുന്ന സർവേ പാർട്ടി എട്ടു സീറ്റുകൾ നേടുമ്പോള്‍ ഇടതുപക്ഷം അഞ്ചു സീറ്റിൽ ജയിക്കുമെന്നും വ്യക്തമാക്കുന്നു. മുസ്‌ലിം ലീഗ് രണ്ട്, ബിജെപി, കേരള കോൺഗ്രസ്(എം), ആർഎസ്പി പാർട്ടികൾ ഓരോ
സീറ്റുകളും സ്വതന്ത്രർക്കു രണ്ടു സീറ്റ് വീതവും ലഭിക്കുമെന്നാണു പ്രവചനം.

Read More: ‘ശബരിമല’; സംസ്ഥാന സര്‍ക്കാരിനെ പ്രഹരിക്കാന്‍ ബിജെപിയ്ക്ക് ആയുധം

അതേസമയം, ദേശീയതലത്തില്‍ നിലവിലെ ഭരണ കക്ഷി തിരിച്ചടി നേരിടാനാണ് സാധ്യതെയെന്നും സർവേ പറയുന്നു. 543 മണ്ഡലങ്ങളിൽ എൻഡിഎയ്ക്ക് 257 സീറ്റുകൾ മാത്രമേ ലഭിക്കൂ. യുപിഎ സഖ്യത്തിന് 146 സീറ്റ് ലഭിക്കുമെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. എസ്പിയെയും ബിഎസ്പിയെയും കൂടാതെയുള്ള സഖ്യത്തെയാണ് യുപിഎ ആയി കണക്കാക്കിയിട്ടുള്ളത്. ബിജെപിയോ കോൺഗ്രസോ അല്ലാതെ ‘മറ്റൊരു’ പാർട്ടി കേന്ദ്രത്തിൽ നിർണായകമാവുമെന്നും സർവേ പറയുന്നു.

Read More: ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്നു അർധരാത്രി മുതൽ

പുതിയ സർവേ പ്രകാരം എൻഡിഎയ്ക്ക് 37.15% വോട്ടുകളും യുപിഎയ്ക്ക് 29.92 ശതമാനവും ലഭിക്കും. മറ്റുള്ളവർക്ക് 32.93ശതമാനം വോട്ടും സ്വന്തമാക്കും. എൻഡിഎയിൽ ബിജെപിക്ക് മാത്രം 223 സീറ്റുകൾ ലഭിക്കുമെന്നും സർവേ പറയുന്നു. 2014ൽ ലഭിച്ചതിനേക്കാൾ ഇരട്ടിയോളം വരുന്ന 85 സീറ്റുകൾ ഇത്തവണ കോണ്‍ഗ്രസിനു ലഭിക്കുമെന്ന് കണക്കാക്കിയിട്ടുള്ളത്. ശിവസേനയ്ക്ക് എട്ട്, ജെഡി(യു) 11, അകാലിദൾ അഞ്ച്, എൽജെപി മൂന്ന്, പിഎംകെ, എൻഡിപിപി, എഐഎൻആർസി, എൻപിപി, എസ്ഡിഎഫ്, അപ്നാ ദൾ, എംഎൻഎഫ് പാർട്ടികൾക്ക് ഒന്നുവീതവും സീറ്റുകൾ ലഭിക്കും. ബിജെപിയുമായി ശിവസേനയുടെ പിണക്കം സർവേ കണക്കാക്കുന്നില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here