‘ശബരിമല’; സംസ്ഥാന സര്‍ക്കാരിനെ പ്രഹരിക്കാന്‍ ബിജെപിയ്ക്ക് ആയുധം

ശബരിമല യുവതി പ്രവേശന വിഷയത്തിലും തുടർ സംഭവങ്ങളിലും സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രധാനമന്ത്രിയും ബിജെപി കേന്ദ്ര നേതൃത്വവും. പിണറായി വിജയൻ സർക്കാരിനെതിരെ ബിജെപിക്ക് ദേശീയ തലത്തിൽ പ്രഹരിക്കാനുള്ള വിഷയമാവുകയാണ് ശബരിമല.
Read More: ശബരിമലയിലെ ഈ വർഷത്തെ വരുമാനത്തിൽ മുൻ വർഷത്തേക്കാൾ ആറ് കോടിയുടെ കുറവ്
ശബരിമല വിഷയത്തിൽ കേരള സർക്കാരിനെ പ്രതിരോധത്തിലാക്കാനുറച്ച് പ്രധാനമന്ത്രിയും ബിജെപി കേന്ദ്ര നേതൃത്വവും. ആന്ധ്രയിലെ പ്രവർത്തകരോട് വീഡിയോ കോൺഫ്രൻസിലൂടെ സംസാരിക്കവെയാണ് സംസ്ഥാന സർക്കാരിനെതിരെ മോദി ആഞ്ഞടിച്ചത്. കേരള സർക്കാർ ജനതാൽപ്പര്യത്തിന് എതിരു നിൽക്കുന്നു. ഓരോ ദിവസവും ബിജെപി പ്രവർത്തകർ കേരളത്തിൽ ആക്രമിക്കപ്പെടുന്നു. വി.മുരളീധരനെ വധിക്കാൻ ശ്രമിച്ചു…എന്നിങ്ങനെയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശം.
ബിജെപി സമരത്തിന് ഉണർവേകാൻ നരേന്ദ്ര മോദി കേരളത്തിലേക്ക് വരാനിരിക്കെയാണ് പരാമർശങ്ങൾ . ബി ജെ പി അധ്യക്ഷൻ അമിത് ഷായും സംസ്ഥാനത്തേക്ക് വരുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പു വരെ ശബരിമല വിഷയം സജീവമാക്കി നിർത്താൻ ബി ജെ പി കേന്ദ്ര നേതൃത്വം നേരത്തെ സംസ്ഥാന ഘടകത്തിന് നിർദേശം നൽകിയിരുന്നു. ചുരുക്കത്തിൽ ശബരിമല നേട്ടമാകും എന്ന പ്രതീക്ഷയിലാണ് ബി ജെ പി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here