Advertisement

ശ്രീലങ്കയില്‍ നിന്നെത്തിയ വനിതയെ നിലയ്ക്കലില്‍ തടഞ്ഞു

January 7, 2019
Google News 0 minutes Read
tourists blocked and sent back from sabarimala

ശ്രീലങ്കയിൽ നിന്നെത്തിയ തീർത്ഥാടക സംഘത്തിലെ വനിതയെ നിലയ്ക്കലിൽ പോലീസ് തടഞ്ഞു. മതിയായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ ആണ് തടഞ്ഞത്. 70 അംഗ തീർത്ഥാടക സംഘത്തിൽ ഉൾപ്പെട്ട ഇവരെ നിലയ്ക്കലിലെ പോലീസ് കൺട്രോൾ റൂമിലേക്ക് മാറ്റി. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കെ.എസ്.ആർ.ടി.സി. ബസിൽ എത്തിയ തീർത്ഥാടക സംഘത്തെ നിലയ്ക്കൽ ഗോപുരത്തിന് മുന്നിൽ പോലീസ് പരിശോധിച്ചു.
സ്ത്രീയുടെ പക്കൽ യാതൊരു തിരിച്ചറിയൽ രേഖയും ഉണ്ടായിരുന്നില്ല. മുൻപ് മൂന്ന് തവണ ശബരിമല സന്ദർശിച്ച ചിത്രങ്ങൾ പോലീസിനെ കാണിച്ചെങ്കിലും യാത്ര തുടരാൻ അനുവദിച്ചില്ല. സത്രീയെ കൺട്രോൾ റൂമിലേക്ക് മാറ്റിയ ശേഷം മറ്റുള്ളവരെ ശബരിമല സന്ദർശനത്തിന് അനുവദിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here