Advertisement

അലോക് വര്‍മ്മയ്ക്ക് നഷ്ടപ്പെട്ട 77 ദിവസങ്ങള്‍ തിരിച്ചു നല്‍കണമെന്ന് ആവശ്യം

January 9, 2019
Google News 1 minute Read
cbi case

സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്‌ക്കെതിരായ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതലസമിതി യോഗം നാളെ വൈകുന്നേരം വീണ്ടും ചേരും. ഇന്ന് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗം തീരുമാനമാവാതെ പിരിഞ്ഞു. അഴിമതി ആരോപണങ്ങളില്‍ അലോക് വര്‍മ്മയ്ക്ക് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന് മല്ലികാര്‍ജുന ഖാര്‍ഗെ യോഗത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, ഡയറക്ടറായി വീണ്ടും ചുമതലയേറ്റ അലോക് വര്‍മ്മ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ ഉത്തരവുകള്‍ ഉള്‍പ്പടെയുള്ളവ റദ്ദാക്കി.

Read More: ആലപ്പാടിനെ കൈപിടിച്ചുയര്‍ത്തുന്ന ട്രോളന്‍മാര്‍

സിബിഐ ഡയറക്ടര്‍ക്കെതിരായ അഴിമതി ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാന മന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ, ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായി ജസ്റ്റിസ് എ.കെ സിക്രി എന്നിവരാണ് പങ്കെടുത്തത്. അലോക് വര്‍മ ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്ന കാര്യത്തില്‍ തീരുമാനമാവാതെയാണ് യോഗം പിരിഞ്ഞത്.

Read More: ‘ഞാന്‍ മിഖായേല്‍’; സ്റ്റെലിഷായി നിവിന്‍ പോളി (ടീസര്‍ കാണാം)

അലോക് വര്‍മ്മയ്‌ക്കെതിരായ സിവിസി അന്വേഷണ റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്തതായാണ് വിവരം. സിവിസി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട മല്ലികാര്‍ജ്ജുന്‍ ഖാര്‍ര്‍ഗെ റിപ്പോര്‍ട്ട് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. അഴിമതി ആരോപണത്തില്‍ മറുപടി നല്‍കാന്‍ അലോക് വര്‍മ്മയ്ക്ക് അവസരം നല്‍കേണ്ടതുണ്ടെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ യോഗത്തില്‍ ചൂണ്ടിക്കാട്ടി. അലോക് വര്‍മ്മയ്ക്ക് നഷ്ടപ്പെട്ട 77 ദിവസങ്ങള്‍ തിരിച്ചു നല്‍കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More: ‘നെഞ്ചിനകത്ത്’ ലാലേട്ടന്‍; വീഡിയോ വൈറല്‍

തുടര്‍ന്ന് സിവിസി അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അംഗങ്ങള്‍ക്ക് നല്‍കി യോഗം പിരിയുകയായിരുന്നു. സമിതി നാളെ വൈകിട്ട് വീണ്ടും ചേരും. അതേസമയം, ഡയറക്ടറുടെ ചുമതലയില്‍ തിരികെ പ്രവേശിച്ച അലോക് വര്‍മ്മ താല്‍ക്കാലിക ഡയറക്ടറായിരുന്ന നാഗേശ്വര്‍ റാവു ഇറക്കിയ സ്ഥലംമാറ്റ ഉത്തരവുകള്‍ റദ്ദാക്കി. സ്‌പെഷല്‍ ഡയറക്ടര്‍ രകേഷ് അസ്താനയ്‌ക്കെതിരായ കേസന്വേഷിച്ച എ.കെ ബാസിയെ ആന്തമാനിലേക്ക് സ്ഥലം മാറ്റിയ ഉത്തരവും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here