പേരാമ്പ്രയിലെ പള്ളിക്ക് നേരെയുണ്ടായ കല്ലേറിനെ തുടർന്നുണ്ടായ വിവാദത്തിന് പിന്നിൽ യുഡിഎഫ് ഗൂഢാലോചന : സിപിഎം

പേരാമ്പ്രയിലെ പള്ളിക്ക് നേരെയുണ്ടായ കല്ലേറിനെ തുടർന്നുണ്ടായ വിവാദത്തിന് പിന്നിൽ യുഡിഎഫ് ഗൂഢാലോചനയെന്ന് സിപിഐഎം. ഗൂഢാലോചനയിൽ പോലീസിന് പങ്കുണ്ടെന്നും സിപിഐഎം.കേസിൽ റിമാന്റിൽ കഴിഞ്ഞിരുന്ന സിപിഐഎം ചെറുവണ്ണൂർ ബ്രാഞ്ച് സെക്രട്ടറി അതിലിന് കഴിഞ്ഞദിവസമായിരുന്നു ജാമ്യം ലഭിച്ചത്.
പാർലമെൻറ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് സിപിഐ എമ്മിനെ തകർക്കാനുള്ള യുഡിഎഫിന്റെ ശ്രമമാണ് പേരാമ്പ്രയിലെ സംഭവമെന്നാണ് സിപിഐഎം കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നാദാപുരത്ത് മുസ്ലീം സ്ത്രീയെ ബലാൽസംഗം ചെയ്തുവെന്ന് യുഡിഎഫ് നടത്തിയ പ്രചരണത്തിന് സമാനമായ വർഗീയ പ്രചരണമാണ് നിലവിൽ നടക്കുന്നതെന്നും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രസ്താവനയിൽ പറയുന്നു. പോലീസ് തയ്യാറാക്കിയ എഫ്‌ഐആറിൽ പിന്നിൽ ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന നടന്നുവെന്ന് വിമർശനവും സിപിഎം ആവർത്തിക്കുന്നുണ്ട്. സിപിഎം ജില്ലാ നേതൃത്വത്തിന് പുറമേ മന്ത്രി ഇ പി ജയരാജനും പോലീസിനെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു. പോലീസ് എഴുതിചേർത്ത എഫ് ഐ ആറാണെന്നാണ് ഇപി ജയരാജൻ ഉന്നയിച്ച് വിമർശനം.കേസിൽ അറസ്റ്റിലായ സിപിഐഎം ചെറുവണ്ണൂർ ബ്രാഞ്ച് സെക്രട്ടറി അതിലിന് ജാമ്യം ലഭിച്ചത് കഴിഞ്ഞ ദിവസമാണ്. ജയിൽ മോചിതനായ അതുലിന് ഡിവൈഎഫ്‌ഐ സ്വീകരണവും നൽകിയിരുന്നു .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here