Advertisement

ഖനന മേഖല പുലിമുട്ട് കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ടെന്ന മന്ത്രിയുടെ വാദം തെറ്റ്

January 10, 2019
Google News 1 minute Read
ALAPPAD ISSUE

ആലപ്പാട്ടെ കാഴ്ചകള്‍ ഭീതിജനകമാണ്. അനുദിനം കടല്‍ കരയിലേക്ക് കയറി വരുന്ന കാഴ്ചയാണിവിടെ. ഖനനത്തിന് എതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ആലപ്പാട് പഞ്ചായത്തില്‍ കടലും കായലും തമ്മിലുള്ള പരമാവധി ദൂരം നൂറ് മീറ്ററിലും താഴെയാണ്. കരിമണല്‍ ഖനനം ശക്തമായ ശേഷം ആയിരക്കണക്കിന് ഏക്കര്‍ കരഭൂമിയാണ് കടലെടുത്തത്. ഖനനം ഓരോ ഘട്ടം പിന്നിടുമ്പോഴും തീരത്തെ ഒന്നാകെ കടലെടുക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പണ്ടാരത്തുരുത്തിലടക്കം ചുരുങ്ങിയ കാലത്തിനുള്ളില്‍ പലതവണ കടല്‍ഭിത്തി പുനഃസ്ഥാപിക്കേണ്ടി വന്നു. ഓരോ തവണ കടലടിച്ച് കേറുമ്പോളും നാട്ടുകാരുടെ ഉള്ളില്‍ ഭീതിയാണ്. ഓര്‍മ്മ വച്ച കാലത്ത് കിലോമീറ്ററുകളോളം ദൂരവരെ കരയായിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. അതിജീവനത്തിനായി ഏതറ്റം വരെയും പോകാനാണ് നാട്ടുകാരുടെ തീരുമാനം.

Read More: ഖനനം അശാസ്ത്രീയമാണെങ്കില്‍ നിര്‍ത്തിവയ്ക്കും: എംഎല്‍എയുടെ ഉറപ്പ്

നിയമലംഘനത്തിന്റെ കാഴ്ചയാണ് ആലപ്പാട് ഖനനമേഖലയില്‍ എവിടെയും. ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് മണല്‍ കുഴിച്ചെടുക്കുന്നതും ലോറി വഴി കടത്തുന്നതും. ഓരോ ദിവസവും കൊണ്ടു പോകുന്ന ലോഡിന് നിയമ സാധുതയുണ്ടെന്നാണ് ഐആര്‍ഇയും കെഎംഎംഎല്ലും പറയുന്നത്. എന്നാല്‍ നാട്ടുകാര്‍ ഇത് നിഷേധിക്കുന്നു. ഭാരപരിധി ചട്ടം കാറ്റില്‍ പറത്തിയാണ് ലോറിയില്‍ മണല്‍ കടത്തുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആലപ്പാട് പണ്ടാരതുരുത്തില്‍ ചീറി പായുന്ന ടിപ്പറുകളാണ് സ്ഥിരം കാഴ്ച. റോഡിന്റെ ശോചനീയാവസ്ഥയ്ക്കും ഒരു പരിധി വരെ ഈ ഭാരവണ്ടികളാണ് കാരണമാകുന്നത്. അധികൃതരുടെ ശ്രദ്ധയില്‍ ഈ വിഷയം പല തവണ കൊണ്ടുവന്നിട്ടും നടപടി ഉണ്ടായിട്ടില്ല. നീതിയ്ക്കായി കാത്തിരിക്കുകയാണ് പണ്ടാരത്തുരുത്തുകാര്‍.

ദുരന്തങ്ങള്‍ ആലപ്പാടിന് പുതുമയല്ല. 2004 ഡിസംബര്‍ 26ന് സുനാമി ആലപ്പാട് തീരത്തെ തകര്‍ത്തെറിഞ്ഞപ്പോള്‍ നഷ്ടമായത് 142 ജീവനുകളാണ്. പതിനായിരങ്ങള്‍ക്ക് പരുക്കേറ്റു. ആയിരത്തിലേറെ കുടുംബങ്ങള്‍ പൂര്‍ണമായും മൂവായിരത്തിലേറെ കുടുംബങ്ങള്‍ ഭാഗികമായും ഭവനരഹിതരായി.

Read More: വിവാദം കൊണ്ട് കേരളത്തിന്റെ പുരോഗതി തടയാമെന്ന് മോഹിക്കേണ്ട: മുഖ്യമന്ത്രി (വീഡിയോ)

ഖനന മേഖല പുലിമുട്ട് കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ടെന്നും ഖനനം ക്ഷേത്രത്തെ ബാധിച്ചിട്ടില്ലെന്നുമുള്ള മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ വാദം തെറ്റ്. പന്‍മന പഞ്ചായത്തിലെ പൊന്‍മന വാര്‍ഡിലുള്ള കാട്ടില്‍ മേക്കതില്‍ ദേവീക്ഷേത്രത്തെ മൈനിംഗ് ബാധിച്ചിട്ടില്ലന്നും പുലിമുട്ട് കെട്ടി സ്ഥലത്തെ സംരക്ഷിച്ചിട്ടുണ്ടന്നുമായിരുന്നു മന്ത്രിയുടെ വാദം. കെ.എം.എം.എല്‍ നെതിരെയും ഐ.ആര്‍.ഇയ്‌ക്കെതിരായുമുള്ള ഗൂഢാലോചനയാണ് ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരെയുള്ള പ്രതിഷേധം എന്നാണ് ഇന്നലെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞത് . ന്റെ ഖനന മേഖലയായ പത്മന പഞ്ചായത്തിലെ പൊന്‍മന വാര്‍ഡിലുള്ള കാട്ടില്‍ മേക്കതില്‍ ക്ഷേത്രവും പരിസരവും മൈനിംഗിന്റെ ഭീഷണി നേരിടുന്നില്ലന്നും മന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ ഈ വാദം ശരിയല്ലന്ന് ഈ ദൃശ്യങ്ങള്‍ തെളിയിക്കും. ഖനന മേഘല പുലിമുട്ട് കെട്ടി സംരക്ഷിച്ചിട്ടുണ്ട് എന്ന മന്ത്രിയുടെ വാദവും പൊളിയുകയാണ്. ക്ഷേത്രത്തിനു ചുറ്റുമുള് ഭാഗത്ത് ഭാഗികമായി മാത്രമാണ് പുലിമുട്ടുള്ളത്. അതാകട്ടെ മഴക്കാലത്ത് താഴ്ന്നു പോകുന്നതും. ഏഴു വര്‍ഷങ്ങള്‍ കൊണ്ട് നാലു കിലോമീറ്ററോളം കടല്‍ കയറിയ കരയില്‍ ക്ഷേത്രവും കടലും തമ്മില്‍ ഇരുപത് മീറ്ററില്‍ താഴെ മാത്രമേ അകലം ഇനിയുള്ളു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here