സ്വവര്‍ഗരതിയെ സേനയില്‍ പ്രോത്സാഹിപ്പിക്കില്ല: കരസേന മേധാവി ബിപിന്‍ റാവത്ത്

സ്വവർഗരതിയെ സേനയിൽ പ്രോൽസാഹിപ്പിക്കില്ലെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്. സ്വവർഗരതി കുറ്റകരമല്ല എന്ന സുപ്രിം കോടതി വിധിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് ബിപിൻറാവത്തിന്റെ പരാമർശം. ഇതുമായി ബന്ധപ്പെട്ട കാഴ്ച്ചപാട് സേനയ്ക്ക് മാറ്റാൻ കഴിയുന്നതല്ല. നിയമത്തിന് മുകളിലല്ല സേന. രാജ്യത്തിന്റെ ഉത്തമ താൽപ്പര്യത്തിന് വേണ്ടി ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ടെന്നും ബിപിൻ റാവത്ത് പറഞ്ഞു.
ഇന്ത്യൻ പട്ടാളത്തിന് സ്വവർഗരതി സംബന്ധിച്ച് അതിന്റേതായ നിയമങ്ങളുണ്ട്. രാജ്യത്തെ നിയമങ്ങൾക്കു മുകളിലല്ല തങ്ങളെങ്കിലും സൈന്യത്തിൽ ചേരുന്നതോടെ പുറത്തുള്ളവർ അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ പലതും അവർക്ക് നഷ്ടമാകുമെന്ന് റാവത്ത് പറഞ്ഞു. തങ്ങളുടെ കാര്യത്തിൽ ചിലതെല്ലാം വ്യത്യസ്തമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
Read More: പിസി ജോർജ് യുഡിഎഫിലേക്ക്
വ്യഭിചാരം സംബന്ധിച്ച സുപ്രീംകോടതി വിധിയെപ്പറ്റി സൂചിപ്പിച്ചപ്പോഴും പട്ടാളത്തിന്റെ രീതികൾ വ്യത്യസ്തമാണെന്നാണ് അദ്ദേഹം പറഞ്ഞത്. പട്ടാളം വളരെ യാഥാസ്ഥിതികമാണ്. ഇതൊന്നും പട്ടാളത്തിനകത്തേക്ക് കടന്നുകയറുന്നത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here