പാലഭിഷേകത്തിനിടെ കൂറ്റന്‍ കട്ടൗട്ട് നിലംപതിച്ചു; അജിത്ത് ആരാധകര്‍ക്ക് പരുക്ക് (വീഡിയോ)

താരാരാധന തലയ്ക്ക് പിടിച്ചാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. ആരാധന മൂത്ത് ചെയ്യുന്ന സാഹസങ്ങള്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നതും പതിവ് കാഴ്ചയാണ്.
Read More: ആലപ്പാട്ട് കരിമണല്‍ ഖനനം ആരംഭിച്ചത് 1935ല്‍; രേഖകള്‍ ട്വന്റിഫോറിന്
തമിഴ്‌നാട്ടിലെ ആരാധകരുടെ സ്ഥിരം അഭ്യാസ പ്രകടനമാണ് കൂറ്റന്‍ കട്ടൗട്ടിന്റെ മുകളിലേക്ക് വലിഞ്ഞുകയറുന്നതും ശേഷം പാലഭിഷേകം നടത്തുന്നതും. എന്നാല്‍, അതിനിടയില്‍ ആ കട്ടൗട്ട് അപ്പാടെ നിലംപതിച്ചാലോ? തമിഴ്‌നാട്ടില്‍ ഇത്തരത്തില്‍ തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.
ഇന്ന് പുറത്തിറങ്ങിയ തല അജിത്ത് ചിത്രം ‘വിശ്വാസ’ത്തെ ആരാധകര്‍ വരവേല്‍ക്കുന്നതിനിടയിലാണ് അപകടം നടന്നത്. തമിഴ്‌നാട്ടിലെ തിരുകോവിലൂരില്‍ അജിത്ത് ആരാധകര്‍ കൂറ്റന്‍ കട്ടൗട്ടിലേക്ക് പാലഭിഷേകം നടത്തുന്നതിനിടെ കട്ടൗട്ട് നിലംപതിക്കുകയായിരുന്നു. അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അജിത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിശ്വാസം ഇന്നാണ് പുറത്തിറങ്ങിയത്. നയന്‍താരയാണ് നായിക.
#Watch: Five people injured in Thirukovilur, Tamil Nadu after a cut-out of actor #Ajith collapsed during ‘paal abhishekam’ (pouring of milk on the cut-out). pic.twitter.com/jazc6eWInV
— ANI (@ANI) January 10, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here