Advertisement

ആലപ്പാട്ട് കരിമണല്‍ ഖനനം ആരംഭിച്ചത് എട്ട് പതിറ്റാണ്ടിനും മുന്പേ; രേഖകള്‍ ട്വന്റിഫോറിന്

January 10, 2019
Google News 1 minute Read
alappad

ആലപ്പാട് കരിമണല്‍ ഖനനത്തിന് എട്ട് പതിറ്റാണ്ടിലേറെ പഴക്കം. രേഖകള്‍ ട്വന്റിഫോറിന്. മലയാള വര്‍ഷം 1124ന് ചെറിയഴീക്കലില്‍ വച്ച് വിവി വേലുക്കുട്ടി അരയന്റെ അധ്യക്ഷതയില്‍ കൂടിയ കരുനാഗപ്പള്ളി തീരദേശവാസികളുടെ ആലോചനായോഗത്തിന്റെ നോട്ടീസിലാണ് ഖനനത്തിന് എണ്‍പത്തി നാല് വര്‍ഷത്തെ പഴക്കമുണ്ടെന്ന് കാണിക്കുന്നത്. അന്നത്തെ നോട്ടീസില്‍ തന്നെ ഖനനത്തിന് 14വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പരാമര്‍ശിക്കുന്നത്. അങ്ങനെയെങ്കിൽ 1935ലാണ് ഇവിടെ ഖനനം തുടങ്ങിയത്. അതിനും എത്രയോ മുമ്പ് തന്നെ ഇവിടെ ഖനനം ആരംഭിച്ചിട്ടുണ്ടെങ്കിലും അതിന്റെ പ്രത്യാഘാതങ്ങൾ പ്രദേശവാസികൾ തിരിച്ചറിഞ്ഞതും അതിനെതിരെ പ്രതിഷേധങ്ങൾ ആരംഭിച്ചതും 1935ഓടെയാണെന്ന് ഇത് തെളിയിക്കുന്നു. യോഗത്തില്‍ പാസ്സാക്കപ്പെട്ട പ്രമേയങ്ങള്‍ മുഴുവന്‍ ഇവിടുത്തെ ഖനനത്തെ കുറിച്ചുള്ളതാണ്.

ReadMore: ആലപ്പാട് വിഷയത്തില്‍ ആലപ്പാടിന്റെ മണ്ണില്‍ നിന്ന് ഇന്ന് ട്വന്റിഫോറിന്റെ ജനകീയ ചര്‍ച്ച

തീരപ്രദേശത്തെ മണ്ണെടുപ്പ് ഉണ്ടാക്കിയ കടലാക്രമണത്തേയും, വസ്തുനാശത്തേയും സംബന്ധിച്ച് നടത്തിയ യോഗത്തിലെ പ്രമേയമാണിത്. ഖനനം സംബന്ധിച്ച വിഷയങ്ങള്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും പ്രമേയം പറയുന്നു. 1123 ഇടവം 4ന് കരുനാഗപ്പള്ളി തീരസംരക്ഷണ ബോര്‍ഡ് യൂണിയനില്‍ നിന്നാണ് ഗവണ്‍മെന്റിന് ഇത് സംബന്ധിച്ച് നിവേദനം നല്‍കിയെന്നും പ്രമേയത്തിലുണ്ട്.
എന്നാല്‍ ആ ആവശ്യങ്ങളൊന്നും പരിഗണിക്കാതെ പിന്നെയും മണ്ണെടുപ്പ് തുടര്‍ന്നുവെന്നും അതേവര്‍ഷം തുലാം മാസത്തില്‍ കൊല്ലത്ത് ചേര്‍ന്ന തിരുക്കൊച്ചി പ്രധാനമന്ത്രി അധ്യക്ഷനായ യോഗത്തില്‍ തീരസംരക്ഷണ യൂണിയന്‍ പ്രതിനിധികള്‍ ഖനനത്തെ അനുകൂലിച്ചിട്ടുണ്ടെങ്കില്‍ അത് പൊതുയോദ സമിതിയോട് ആലോചിച്ചിട്ടല്ലെന്നും ആ യോഗത്തിലെ തീര്‍പ്പ് ഗവണ്‍മെന്റിന്റെ ഏക പക്ഷീയമായ തീരുമാനമാണെന്നും പ്രമേയം ആരോപിക്കുന്നുണ്ട്.

ReadMore: ‘സ്റ്റോപ്പ് മൈനിംഗ്, സേവ് ആലപ്പാട്’ എന്ന മുദ്രാവാക്യമുയർത്തി ജനകീയ സമരം
20ഏക്കറോളം ഭൂമി ബ്ലോക്കുകളായി തിരിച്ച് 20അടി താഴ്ത്തിയാണ് മണ്ണെടുക്കുന്നതെന്നും ഈ നോട്ടീസീല്‍ കൃത്യമായി എഴുതിയിട്ടുണ്ട്.
കായലില്‍ നിന്നും കടലില്‍ നിന്നും മണ്ണെടുത്ത് ഭൂമി നികത്തുന്നത് പ്രായോഗികമല്ലെന്നും. ഇനി അഥവാ അത്തരത്തില്‍ മണ്ണ് നികത്തുന്നുണ്ടെങ്കില്‍ അതിനുള്ള മണ്ണ് കായലില്‍ നിന്ന് എടുക്കണമെന്നും അതിന് കോടിക്കണക്കിന് രൂപവേണമെന്നതും ഗവണ്‍മെന്റിനെ ബോധ്യപ്പെടുത്തുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു. ഉറപ്പായും ആ പ്രമേയം സമിതി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടാകും. അന്ന് ലഭിച്ച അതേ അവഗണനയാണ് എട്ട് പതിറ്റാണ്ടുകള്‍ക്ക് ഇപ്പുറത്ത് തദ്ദേശീയര്‍ ഇന്നും അനുഭവിക്കുന്നത്.
ReadMore: ഞങ്ങള്‍ക്ക് മുന്നില്‍ സമയം ഇല്ലെന്ന തിരിച്ചറിവായിരുന്നു ആ വീഡിയോ; സേവ് ആലപ്പാടിന് പിന്നിലെ വൈറല്‍ വീഡിയോയിലെ പെണ്‍കുട്ടി

തീരപ്രദേശം ഖനനം ചെയ്യുന്നതിന് അക്കാലത്ത് ഗവണ്‍മെന്റിന് ഒരു വര്‍ഷം 35ലക്ഷം രൂപയാണ് ലഭിച്ചിരുന്നതെന്ന് പ്രമേയം വ്യക്തമാക്കുന്നു. ഇത്തരത്തില്‍ 35 ലക്ഷം രൂപയ്ക്ക് വേണ്ടി മണ്ണെടുക്കാന്‍ അനുവദിക്കുകയും മണ്ണ് നികത്തുന്നതിനായി കോടിക്കണക്കിന് രൂപ ചെലവഴിക്കുകയും ചെയ്യുന്നത് പ്രായോഗികമല്ലെന്ന് അന്നത്തെ യോഗം തന്നെ വ്യക്തമാക്കിയതാണ്.

ReadMore: ആലപ്പാട് പഞ്ചായത്തിലെ കരിമണൽ ഖനന പ്രദേശങ്ങളിൽ റവന്യൂ വകുപ്പിൻറെ പരിശോധന
കരുനാഗപ്പള്ളി തീരപ്രദേശവും അതുള്‍ക്കൊള്ളുന്ന കാല്‍ലക്ഷത്തോളം ജനങ്ങളേയും അവരുടെ സ്വത്തിനേയും, വിദ്യാലങ്ങളേയും, ദേവാലയങ്ങളേയും അപകടത്തിലാക്കി 35ലക്ഷം രൂപ വരവുണ്ടാക്കുന്ന പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകണമെന്നും യോഗം ഗവണ്‍മെന്റിനോട് അപേക്ഷിക്കുന്നുണ്ട്. ഇതെല്ലാം പാടെ അവഗണിച്ചു എന്നതിന്റെ കൃത്യമായ തെളിവാണ് ഇവിടുത്തെ ദിനംതോറും ചുരുങ്ങുന്ന ഭൂവിസ്തൃതി. തീരദേശത്തെ കരിമണൽ ഖനനം തുടങ്ങുന്നതിനുമുൻപ് 89.5 ചതുരശ്ര കിലോമീറ്റർ ഭൂവിസ്തൃതി ഉണ്ടായിരുന്ന ആലപ്പാട് വില്ലേജ് ഇപ്പോൾ കേവലം 7.6 ചതുരശ്ര കിലോമീറ്റർ മാത്രമാണ് മാത്രമായി ചുരുങ്ങി കഴിഞ്ഞു. അതായത് ഏകദേശം20,000 ഏക്കർ ഭൂമി കടലായി മാറിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ 81.9 ചതുരശ്ര കിലോമീറ്റർ ഭൂമിയാണ് കടലായി മാറിയത്. കരിമണല്‍ഖനനം മൂലം ഇതുവരെ അയ്യായിരത്തോളം കുടുംബങ്ങള്‍ ഭൂരഹിതരായെന്നാണ് കണക്ക്. ഒരു നാട് തന്നെ ചവിട്ട് നില്‍ക്കുന്ന മണ്ണിനാട് പട പൊരുതുന്ന കാഴ്ചയാണ് ആലപ്പാട് നിന്ന് കാണാനാകുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here