മൂന്നാം തീയതിയിലെ ഹര്‍ത്താല്‍; ബസിനു നേരെ കല്ലെറിഞ്ഞ രണ്ട് പേര്‍ അറസ്റ്റില്‍

മൂന്നാം തീയതിയിലെ ശബരിമല കർമ്മസമിതിയുടെ ഹർത്താലുമായി ബന്ധപ്പെട്ട് ബസിനു നേരെ കല്ലെറിഞ്ഞ കേസിൽ രണ്ടു പേരെ മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തു. ശാസ്തവട്ടം സ്വദേശികളായ അനിൽകുമാർ (41), രാജു (48) എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
Read More: ഖനനം അശാസ്ത്രീയമാണെങ്കില്‍ നിര്‍ത്തിവയ്ക്കും: എംഎല്‍എയുടെ ഉറപ്പ്
കഴിഞ്ഞ മൂന്നാം തീയതി രാവിലെ 5 മണിയോടെയായിരുന്നു സംഭവം. ബംഗളുരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കർണാടക ട്രാന്‍സ്‌പോര്‍ട്ട് കോർപ്പറേഷന്റെ വോൾവോ ബസിന്റെ ഗ്ളാസാണ് ബൈക്കിലെത്തിയവർ കല്ലെറിഞ്ഞ് തകർത്തത്. കല്ലേറിനെ തുടർന്ന് ബസ് യാത്ര അവസാനിപ്പിച്ചിരുന്നു. തുടർന്ന് മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബൈക്കിന്റെ നമ്പരും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here