19
Mar 2019
Tuesday
100 News

ചരിത്രം തിരുത്തി കുറിച്ചു; സീനിയര്‍ വോളിയില്‍ കേരള വനിതാ ടീമിന് കിരീടം

kerala team

ദേശീയ സീനിയർ വോളിബോളിൽ കേരള വനിതകൾക്ക് കിരീടം. ഫൈനലിൽ കരുത്തരായ റെയിൽവേസിനെ തോൽപ്പിച്ചാണ് കേരളത്തിന്റെ വനിതകൾ കിരീടം നേടിയത്. 11 വർഷത്തിന് ശേഷമാണ് കേരളം കിരീടം സ്വന്തമാക്കുന്നത്. തുടര്‍ച്ചയായ പത്തുതവണ റെയില്‍വെയോട് തോറ്റതിന് പകരം വീട്ടുകയായിരുന്നു കേരളത്തിന്റെ പെണ്‍പട. ആവേശപ്പോരില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കേരളത്തിന്റെ വിജയം. കഴിഞ്ഞ പത്ത് തവണയും ഫൈനലില്‍ റെയില്‍വേ ആയിരുന്നു കേരളത്തിന്റെ എതിരാളികള്‍. അപ്പോഴെല്ലാം പരാജയമാണ് കേരളം നേരിട്ടത്. എന്നാല്‍, ഇത്തവണ കേരളത്തിന്റെ പെണ്‍കൂട്ടം ചരിത്രം തിരുത്തി കുറിച്ചു. ഇതോടെ കേരളത്തിന്റെ കിരീടനേട്ടം 11 ആയി. കിരീടം നേടിയ വനിതാ വോളിബോള്‍ ടീമിനെ കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ അഭിനന്ദിച്ചു.

Top