വൈദ്യുതി നിരക്ക് നിര്‍ണയത്തില്‍ വന്‍കിടക്കാരെ സഹായിക്കാന്‍ ക്രമക്കേട്; 24 Exclusive

2017 ലെ വൈദ്യുതി നിരക്ക് നിര്‍ണയത്തില്‍ വന്‍കിടക്കാരെ സഹായിക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ നടത്തിയ വന്‍ക്രമക്കേട് പുറത്ത്. പവര്‍ഫാക്ടര്‍ ഇന്‍സന്റീവ് ഇരട്ടിയാക്കിയും , ക്രോസ് സബ്‌സിഡിയില്‍ പ്രത്യേക ആനുകൂല്യം നല്‍കിയുമാണ് വന്‍കിട ഉപഭോക്താക്കളെ റെഗുലേറ്ററി കമ്മീഷന്‍ സഹായിച്ചത്. ഇതുവഴി 120 കോടി രൂപയുടെ അധിക ബാധ്യതയാണ് ഗാര്‍ഹിക ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത്.
ഊര്‍ജ്ജ നഷ്ടം കുറയ്ക്കുന്നതിനും സമതുലിതാവസ്ഥ നിലനിര്‍ത്തുന്നതിനുമുള്ള ഘടകമായ പവര്‍ഫാക്ടര്‍ 0.90 വരെ ഉള്ള വാണിജ്യ ഉപഭോക്താക്കള്‍ക്കാണ് ഇന്‍സന്റീവ് നല്‍കുന്നത്. 0.9ന് മുകളില്‍ ഉള്ള ഓരോ 0.01 ന്റെ വര്‍ധനവിനും 0.25 ശതമാനം ഇന്‍സന്റീവ് ആയിരുന്നു നല്‍കിയിരുന്നത്. ഇതാണ് 2017 ലെ സുവോ മോട്ടോ താരീഫ് ഓര്‍ഡറില്‍ മുന്‍ ചര്‍ച്ചകളൊന്നുമില്ലാതെ റെഗുലേറ്ററി കമ്മീഷന്‍ 0.50 ശതമാനമാക്കി ഇരട്ടിപ്പിച്ചത്. എഴുപത്തിയേഴോളം വന്‍കിട കമ്പനികള്‍ക്കാണ് ഇത് നേട്ടമായത്. ഇതുമൂലം 2017 -18 കാലയളവില്‍ മാത്രം കെഎസ്ഇബിക്ക് ഉണ്ടായത് 90 കോടി രൂപയുടെ നഷ്ടം.
താരിഫ് മാറ്റങ്ങള്‍ തുറന്ന ചര്‍ച്ചയ്ക്കും, ഹിയറിംഗിനും വെയ്ക്കണമെന്നതടക്കമുള്ള വൈദ്യുതി നിയമത്തിലെ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഇന്‍സന്‌റീവ് വര്‍ധന വരുത്തിയത്. മറ്റ് സംസ്ഥാനങ്ങളില്‍ പവര്‍ ഇന്‍സിന്റീവിനുള്ള പരിധി 0.95 ആണെന്നിരിക്കെയാണ് കേരളത്തില്‍ ഇത് 0.9 ശതമാനമെന്നതും ശ്രദ്ധേയമാണ്.
ക്രോസ് സബ്‌സിഡിയില്‍ പ്രത്യേക ഇളവ് നല്‍കാന്‍ 26 വന്‍കിട ഉപഭോക്താക്കളെ ഉള്‍പ്പെടുത്തി എംബെഡ്ഡ് ഓപ്പണ്‍ അക്‌സസ് കണ്‍സ്യൂമേഴ്‌സ് എന്ന പേരില്‍, കമ്മീഷന്‍ പ്രത്യേക ഗ്രൂപ്പുണ്ടാക്കുകയായിരുന്നു. ഇതുമൂലം 30 കോടിയുടെ അധിക ബാധ്യതയാണ് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഉണ്ടായത്. ഇങ്ങനെ പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കുന്നത് നിയമ വിരുദ്ധമെന്ന് മാത്രമല്ല അപ്പാലറ്റ് ട്രൈബ്യൂണല്‍ പലവട്ടം തള്ളിക്കളഞ്ഞതുമാണ്. ഇതുസംബന്ധിച്ച ട്രൈബ്യൂണല്‍ ഉത്തരവ് വൈദ്യുത ബോര്‍ഡ് ചൂണ്ടിക്കാണിച്ചിട്ടും അത് മറികടന്നുകൊണ്ടാണ് റെഗുലേറ്ററി കമ്മീഷന്‍ നടപടി എടുത്തത്. നടപടികള്‍ സംശയാസ്പദമെന്നും സമഗ്ര അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ഇലക്ട്രിസിറ്റി ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തിക്കിഞ്ഞു.
ഇന്‍സന്റീവ് വര്‍ധനവിവൂടെയും ക്രോസ്സബ്‌സിഡി ഇളവിലൂടെയും 120 കോടിരൂപയുടെ അധിത ബാധ്യതയാണ് ഗാര്‍ഹിക ഉപഭോക്താവിന് മേല്‍ ഉണ്ടായിരിക്കുന്നത്. റെഗുലേറ്ററി കമ്മീഷന്‍ വന്‍കിടക്കാരെ കൈമറന്ന് സഹായിക്കുമ്പോള്‍ കീശകാലിയികുന്നത് സാധാരണക്കാന്റെത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here