പമ്പ ഹിൽ ടോപ്പിൽ മകരജ്യോതി ദർശിക്കാൻ അനുമതിയില്ല

സുരക്ഷ കണക്കിലെടുത്ത് പമ്പ ഹിൽ ടോപ്പിൽ മകരജ്യോതി ദർശിക്കാൻ അനുമതിയില്ല. വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്ക് ശേഷമാണ് തീരുമാനം. ഇതിനിടെ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി സന്നിധാനത്തെത്തി മകര വിളക്ക് ഒരുക്കങ്ങൾ വിലയിരുത്തി.
കഴിഞ്ഞ വർഷം വരെ പമ്പയിലെ ഹിൽ ടോപ്പിൽ മകരജ്യോതി ദർശനത്തിന് ദേവസ്വം ബോർഡ് ‘സജ്ജീകരണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ പ്രളയത്തിൽ പമ്പയ്ക്ക് ഇരുവശവും കനത്ത നാശ നഷ്ടങ്ങളാണുണ്ടായത്. ഇതു കണക്കിലെടുത്താണ് ഹിൽടോപ്പ് സുരക്ഷിതമാണോ എന്നറിയാൻ വിവിധ വകുപ്പുകളുടെ പരിശോധന നടന്നത്. ജിയോളജി ഫയർഫോഴ്‌സ്, പോലീസ്, ആരോഗ്യ വകുപ്പകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹിൽടോപ്പ് സുരക്ഷിതമെല്ലന്നും ഭക്തർ കയറിയാൽ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കണ്ടെത്തിത്തിയതിനെ തുടർന്നാണ് മകരജ്യോതി ദർശനം അനുവദിക്കേണ്ടെന്ന് തീരുുമാനിച്ചത് ഇതിനിടെ മകരവിളക്ക് ഉത്സ്‌സവത്തിന് ബോർഡ് ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി വിലയിരുത്തി. ജനുവരി 14നാണ് മകരവിളക്ക്. തിരുവാഭരണ ഘോഷയാത്ര 12 ന് പന്തളം കൊട്ടാരത്തിൽ നിന്നും പുറപ്പെടും. 14 ന് സന്നിധാനത്ത് എത്തിച്ചേരും. അന്നു തന്നെയാണ് മകര ജ്യോതിയും .
സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളിലാണ് മകരജ്യോതി ദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഈ സ്ഥലങ്ങളിൽ നിരീക്ഷക സമിതി സന്ദർശനം നടത്തി. അപാകതകൾ ഉണ്ടെങ്കിൽ തിരുത്താൻ ബോർഡിന് സമിതി നിർദേശം നൽകും. മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ കുറവാണ് അനുഭവപ്പെടുന്നത്. മുൻ വർഷങ്ങളിൽ മകരവിളക്കുമായി ബസപ്പെട്ട് വലിയ ഭക്തജന തിരക്കുണ്ടായിരുന്നു. എന്നാൽ ഇന്നലെ 68000 പേർ മാത്രമാണ് ദർശനത്തിനെത്തിയത്. ഇന്ന് രാവിലെ 10 വരെ 26000 പേരാണ് ദർശനത്തിന് എത്തിച്ചത്. പണിമുടക്കിന് മുമ്പുള്ള ദിവസങ്ങളിൽ ശരാശരി ഒരു ലക്ഷം പേർ ദർശനത്തിനെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here