സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ സാമ്പത്തിക സഹായം

സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം ഫലപ്രദമായി നടപ്പാക്കാന്‍ ചെറുകിട സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് തൊഴില്‍ മന്ത്രിഅഹദ് അല്‍ റാജ്ഹി. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ കണ്ടെത്താന്‍ പദ്ധതി സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ചെറുകിട സ്ഥാപനങ്ങളില്‍ സ്വദേശികളെ നിയമിക്കുന്നത് അധിക സാമ്പത്തിക ബാധ്യത വരുത്തുന്നതായി സംരംഭകര്‍ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ ഇവിടങ്ങളില്‍ നിയമിക്കുന്ന സ്വദേശികള്‍ക്ക് മാനവ ശേഷി വികസന നിധിയുടെ സഹായം ലഭ്യമാക്കും. ഇവരുടെ മൂന്ന് വര്‍ഷത്തെ ശമ്പളമാണ് സഹായമായി വിതരണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
സ്വദേശികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുളള പദ്ധതിയുടെ ഭാഗമായാണ് സാമ്പത്തിക സഹായം. സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്താന്‍ പുതിയ പദ്ധതി സഹായിക്കും. നേരത്തെ സ്വകാര്യ സ്‌കൂളുകളിലെ സ്വദേശി അധ്യാപകര്‍ക്ക് 2500 റിയാല്‍ വീതം അഞ്ച് വര്‍ഷം മാനവശേഷി വികസന നിധി നല്‍കിയിരുന്നു. അഞ്ച് വര്‍ഷം അധ്യാപക വൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ ജോലിയില്‍ മികച്ച നൈപുണ്യം നേടിയതായി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് മറ്റ് സ്വകാര്യ മേഖലയിലും സ്വദേശികളെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here