Advertisement

ഗതാഗത കുരുക്കിന്റെ വിവരങ്ങള്‍ ഇനി മൊബൈലിലുമെത്തും

January 16, 2019
Google News 1 minute Read

വാഹനയാത്രക്കാര്‍ക്ക്‌ ഗതാഗതകുരുക്കുകളെയും നിയന്ത്രണങ്ങളെപ്പറ്റിയുമറിയാന്‍ പുതിയ സംവിധാനമൊരുക്കി ട്രാഫിക് പോലീസ്. റോഡുകളില്‍ ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും പൊതുജനങ്ങള്‍ക്ക് തത്സമയം ഇനി മൊബൈല്‍ ഫോണിലൂടെ അറിയാം. ‘Qkopy’ എന്ന മൊബൈല്‍ ആപ്പ് പ്ലാറ്റ് ഫോമിലൂടെയാണ് ട്രാഫിക് പോലീസ് ഇതിനുള്ള സൗകര്യമൊരുക്കുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കോഴിക്കോട് സിറ്റി ട്രാഫിക് പോലീസിനു കീഴിലാണ് സേവനം ലഭ്യമാകുക. മറ്റു ജില്ലകളിലും ഉടന്‍തന്നെ ഈ സൗകര്യം ഏര്‍പ്പെടുത്തും.

ചെയ്യേണ്ടത് ഇത്രമാത്രം

സിറ്റി പോലീസ് ട്രാഫിക് പോലീസ് അലര്‍ട്ട് നമ്പര്‍ സേവ് ചെയ്തശേഷം പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ Qkopy മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യണം. ഈ ആപ്പിലൂടെ മൊബൈലിലേക്ക് നഗരത്തിലെ ഗതാഗതക്കുരുക്ക് , വഴി തിരിച്ചുവിടലുകള്‍ എന്നിവയുടെ വിവരങ്ങള്‍ കൃത്യമായി ലഭിക്കും. ട്രാഫിക് സംബന്ധമായ സംശയങ്ങള്‍ ചോദിക്കാനും , ട്രാഫിക് നിയമലംഘനങ്ങള്‍ അറിയിക്കാനുമുള്ള ചാറ്റ് സംവിധാനവും ഇതിലുണ്ട്. കൂടാതെ അപകടരഹിതമായ യാത്രകള്‍ക്കായുള്ള സുരക്ഷാമാര്‍ഗങ്ങളും, ബോധവല്‍ക്കരണ സന്ദേശങ്ങളും ലഭ്യമാകും.

ട്രാഫിക് പോലീസ് അലര്‍ട്ട് നമ്പര്‍

തിരുവനന്തപുരം: +91 94979 02341
കോഴിക്കോട്: +91 94979 75656

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here