മോഹന്‍ലാല്‍ സാറിന്റെ ഡെഡിക്കേഷന്‍ ഇങ്ങനെയാണ്; പീറ്റര്‍ ഹെയ്ന്‍

ഒടിയന്‍ എന്ന ചിത്രത്തിനായി മോഹന്‍ലാല്‍ ചെയ്ത ആക്ഷന്‍ രംഗം ഫെയ്സ് ബുക്കില്‍ പങ്ക് വച്ച് ആക്ഷന്‍ ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന്‍.ഒടിയന് വേണ്ടി 51ദിവസങ്ങള്‍ കൊണ്ട് ശരീരഭാരം 18കിലോയോളം മോഹന്‍ലാല്‍ കുറച്ചിരുന്നു. ചിത്രത്തിന്റെ റിലീസിന് മുമ്പ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി വേണ്ടി ഏറ്റവും ഉപയോഗിച്ചതും ഈ രൂപമാറ്റം തന്നെയാണ്. പീറ്റര്‍ ഹെയിനിന്റെ ആക്ഷനും ചിത്രത്തിന്റെ മുതല്‍ക്കൂട്ടായി. ഫ്രാന്‍സില്‍ നിന്ന് എത്തിയ സംഘമാണ് മോഹന്‍ലാലിന്റെ ശരീരഭാരം കുറച്ചതെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പുലിമുരുകന് ശേഷം മോഹന്‍ലാലും പീറ്റര്‍ ഹെയ്നും ഒന്നിച്ച ചിത്രം കൂടിയാണ് ഒടിയന്‍.

ഇതിന് മുമ്പും ഒടിയന്റെ ചിത്രീകരണ സമയത്തുള്ള വീഡിയോ പീറ്റര്‍ ഹെയ്ന്‍ പുറത്ത് വിട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top