സ്ഥലം മാറ്റത്തില്‍ ഗൂഢാലോചന, കുറവിലങ്ങാട്ട് മഠം വിട്ട് പോകില്ല: സിസ്റ്റര്‍ അനുപമ

ബിഷപ്പിനെതിരായി സമരം ചെയ്ത തങ്ങളെ സ്ഥലം മാറ്റത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സിസ്റ്റര്‍ അനുപമ. കുറവിലങ്ങാട് മഠം വിട്ട് പോകില്ലെന്നും കേസ് അട്ടിമറിയ്ക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് സ്ഥലം മാറ്റമെന്നും സിസ്റ്റര്‍ അനുപമ കുറ്റപ്പെടുത്തി. ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ നാല് കന്യാസ്ത്രീകളെയും വെവ്വേറെ സ്ഥലങ്ങളിലേക്കാണ് സ്ഥലം മാറ്റിയത്. സമരത്തിന് നേതൃത്വം നൽകിയ സിസ്റ്റർ അനുപമയെ പഞ്ചാബിലേക്കാണ് സ്ഥലം മാറ്റിയത്. സഭാനിയമങ്ങൾ ലംഘിച്ചെന്ന് കാണിച്ചാണ് നടപടി.മിഷണറീസ് ഓഫ് ജീസസിന്റെ സ്വാഭാവിക നടപടിയാണിതെന്ന് മദര്‍ ജനറല്‍ പറയുന്നു.
അനുപമയെ കൂടാതെ ജോസഫീന്‍ (ജാര്‍ഖണ്ഡ് ലാല്‍ മട്ടിയ), ആല്‍ഫി (ബീഹാര്‍ പകര്‍ത്തല) , അന്‍സിറ്റ (കണ്ണൂര്‍/പരിയാരം) എന്നീ കന്യാസ്ത്രീകള്‍ക്കെതിരെയാണ് സഭയുടെ പ്രതികാര നടപടി.
ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീ സമരത്തിന് പിന്തുണ നൽകിയ സിസ്റ്റര്‍ ലൂസി കളപ്പുരയെ താക്കീത് ചെയ്തുകൊണ്ട് ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസ സഭ നേരത്തേ കത്ത് നൽകിയിരുന്നു. കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തു, കത്തോലിക്ക സഭയ്‌ക്കെതിരെ ലേഖനങ്ങളെഴുതി, സഭയ്‌ക്കെതിരെ തെറ്റായ ആരോപണങ്ങളുന്നയിച്ചു തുടങ്ങിയ കാര്യങ്ങളായിരുന്നു കത്തില്‍. നേതൃത്വത്തിന്റെ നിർദേശങ്ങൾ അവഗണിക്കുകയും, അച്ചടക്കം ലംഘിച്ചെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here