Advertisement

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്; അന്വേഷണ സംഘത്തെ വിപുലീകരിച്ചു

January 18, 2019
Google News 1 minute Read
leena paul statement recorded in connection with kochi beauty parlor attack

ബ്യുട്ടി പാർലർ വെടിവെപ്പ് കേസില്‍ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. ക്രൈം ബ്രാഞ്ച് -ലോക്കൽ പോലീസ് സംയുക്ത സംഘമാണ് ഇനി ഈ കേസ് അന്വേഷിക്കുക.ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി. ഇന്ത്യയിൽ ലോക്കൽ പോലീസും രവിപൂജാരിയുമായി ബന്ധപ്പെട്ട വിദേശ കാര്യങ്ങൾ ക്രൈം ബ്രാഞ്ചും അന്വേഷിക്കും. അന്വേഷണം രവി പൂജാരിയ കേന്ദ്രീകരിച്ചു തന്നെയാണെന്നു പോലീസ് വ്യക്തമാക്കി.  മുബൈ മംഗലാപുരം എന്നിവിടങ്ങളിൽ അന്വേഷണം നടത്തും.

ഡിസംബര്‍ 15നാണ് ലീനയുടെ പനമ്പള്ളി നഗറിലുള്ള ബ്യൂട്ടിപാര്‍ലറില്‍ ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. നടിയായ ലീന മറിയ പോള്‍ എന്ന സ്ത്രീയുടെ ഉടമസ്ഥയില്‍ ഉള്ള പാര്‍ലറാണ് ഇത്. ഇവര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ മുമ്പ് അറസ്റ്റിലായിട്ടുണ്ട്. 2013കാനറാ ബാങ്കില്‍ നിന്ന് 19കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ലീന. തേവര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധോലോക നേതാവ് രവി പൂജാരയാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പോലീസ് സംശയിക്കുന്നത്. നിക്ഷേപ തുക ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പറ്റിച്ച കേസിലും പ്രതിയാണ് ലീന

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here