ശബരിമലയില്‍ കയറിയ യുവതികളുടെ സംസ്ഥാനം തിരിച്ചുള്ള പട്ടിക

ശബരിമലയില്‍ കയറിയ യുവതികളുടെ സംസ്ഥാനം തിരിച്ചുള്ള പട്ടിക

51 യുവതികൾ ശബരിമലയിൽ കയറിയെന്ന് സർക്കാർ. ദർശനത്തിനായി എത്തിയവരിൽ ഭൂരിഭാഗവും ആന്ധ്രാ, തമിഴ്‌നാട്, ഗോവ സ്വദേശികളാണ് . ആധാർ വിവരങ്ങൾ അടക്കം യുവതിയുടെ പേര് വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചു. കേരളത്തില്‍ നിന്നുള്ളവര്‍ ലിസ്റ്റില്‍ ഇല്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ശബരിമലയില്‍ കയറിയ യുവതികളുടെ സംസ്ഥാനം തിരിച്ചുള്ള പട്ടിക

തമിഴ്നാട്- 24
ആന്ധ്ര- 21
തെലങ്കാന-3
കര്‍ണ്ണാടക- 1
ഗോവ -1
പോണ്ടിച്ചേരി – 1

തങ്ങൾക്ക് സുരക്ഷ വേണമെന്ന ബിന്ദുവിന്റെയും കനകദുർഗയുടേയും ഹർജി പരിഗണിക്കവെയാണ് ദർശനത്തിന് താൽപ്പര്യം അറിയിച്ച 51 യുവതികൾക്ക് സംരക്ഷണം നൽകിയെന്ന കാര്യം സർക്കാർ കോടതിയിൽ അറിയിച്ചത്. ഹർജി പരിഗണിക്കുന്നതിനൊടുവിൽ ബിന്ദുവിനും കനകദുർഗയ്ക്കും സംരക്ഷണം നൽകണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top