ഇളംകുളം ഫാത്തിമ മാതാ ചർച്ചിനടുത്തുള്ള കെട്ടിടത്തിൽ യുവാവിന്റെ മൃതദേഹം

പണി പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍ മദ്യവയസ്‌ക്കന്റെ മൃതദേഹം കണ്ടെത്തി. കൊച്ചി കടവന്ത്ര ഫാത്തിമമാതാ ചര്‍ച്ചിനടുത്തുളള കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 4 ദിവസത്തോളം പഴക്കമുണ്ട്.
കെട്ടിടത്തിന്റ പരിസരത്തുകൂടെ പോയ വഴിയാത്രക്കാരനാണ് മൃതദേഹം കണ്ടത്. കെട്ടിടത്തില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് കെട്ടിടത്തിനകത്ത് കയറി നോക്കിയപ്പോഴാണ് ലിഫ്റ്റിന് വേണ്ടി എടുത്ത കുഴിയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. മൃതദേഹത്തിന് 40 വയസ് പ്രായമുണ്ടാകും. മദ്യപിക്കാന്‍ ഈ കെട്ടിടത്തിലേക്ക് വരികയും അബദ്ധത്തില്‍ കുഴിയിലേക്ക് വീണതാകാമെന്നുമാണ് പൊലീസ് പറയുന്നത്. കെട്ടിടത്തില്‍ നിന്നും രാത്രിയില്‍ ശബ്ദം ഒന്നും കേട്ടില്ലെന്നും എന്നാല്‍ ഇന്നലെമുതല്‍ ചെറിയ തോതില്‍ ദുര്‍ഗന്ധം വന്നു തുടങ്ങിയിരുന്നെന്നും പരിസരത്തെ കെട്ടിടത്തില്‍ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മരിച്ചത് ആരാണെന്ന് തിരിച്ചറിയാത്തതിനാല്‍ പൊലീസ് മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കൊളേജിന്റെ മോര്‍ച്ചറിയിലേക്ക് മാറ്റി. 7 ദിവസത്തോളം മൃതദേഹം അവിടെ സൂക്ഷിക്കും. എന്നിട്ടും ആളെ തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കില്‍ മാത്രമെ പൊലീസ് തുടര്‍ നടപടികളിലേക്ക് പോകു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here