ബാങ്ക് വായ്പ എടുക്കുന്നതിന് പകരം കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി പങ്കാളിത്തം വർദ്ധിപ്പിക്കാനൊരുങ്ങി കിയാൽ

ബാങ്ക് വായ്പ എടുക്കുന്നതിന് പകരം കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി പങ്കാളിത്തം വർദ്ധിപ്പിക്കാനൊരുങ്ങി കിയാൽ. ഉഡാൻ പദ്ധതി നടപ്പാക്കുന്നതുകൊണ്ടാണ് കണ്ണൂർ വിമാനത്താവളത്തിൽ വിമാന ഇന്ധന നികുതിയിൽ ഇളവ് ലഭിച്ചതെന്ന് കിയാൽ എം.ഡി. പ്രതീക്ഷിച്ചതിലും കൂടുതൽ ആഭ്യന്തര യാത്രക്കാരെത്തിയതോടെ
ഡൽഹി കണ്ണൂർ തിരുവനന്തപുരം സ്ഥിരം വിമാന സർവീസിനായുള്ള നീക്കം വേഗത്തിലാക്കിയെന്നും വി.തുളസീദാസ് പറഞ്ഞു. ഇന്ധന നികുതി ഒരു ശതമാനമായി കുറച്ചത് വിവാദമായതോടെയാണ് കിയാൽ വിശദീകരണവുമായി കിയാൽ എംഡി രംഗത്തെത്തിയത്. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്കായി ബാങ്ക് വായ്പ എടുക്കുന്നത് പരിഗണയില്ല. പകരം 2000 കോടി രൂപയുടെ ഓഹരി സമാഹരിക്കും.
ഡൽഹിയിൽനിന്ന് കണ്ണൂർ വഴി തിരുവനന്തപുരത്തേക്ക് വിമാന സർവീസിനുള്ള ശ്രമങ്ങളാണ് കിയാൽ നടത്തുന്നത്. കണ്ണൂരിൽനിന്ന് വിദേശ യാത്രക്കാരെയാണ് കൂടുതലും പ്രതീക്ഷിച്ചത്. പക്ഷേ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടായി.
തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന വിമാന കമ്പനികളുടെ യോഗത്തിൽ വിദേശ കമ്പനികളെ കണ്ണൂരിലെത്തിക്കാനാകുമെന്നും കിയാൽ പ്രതീക്ഷിക്കുന്നു. കണ്ണൂരിൽ നടന്ന ഓഹരി ഉടമകളുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here