Advertisement

കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ മന്ത്രി ജലീൽ ഉദ്ഘാടനം ചെയ്തു

January 19, 2019
Google News 0 minutes Read
kozhikode wakf tribunal inaugurated by minister kt jaleel

കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ മന്ത്രി കെടി ജലീൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ന്യുനപക്ഷ വകുപ്പ് മികച്ച രീതിയിൽ ആണ് മുന്നോട്ട് പോകുന്നതന്നും അതിൽ അസഹിഷ്ണുത ഉള്ളവരാണ് ആക്ഷേപം ഉന്നയിക്കുന്നതന്നും മന്ത്രി പറഞ്ഞു. എല്ലാവരെയും ഒരേ കണ്ണ് കൊണ്ടു കാണുന്ന സർക്കാർ ആണ് നിലവിൽ ഉള്ളതെന്നും വഖഫ് ട്രൈബ്യൂണലിന്റെ പ്രവർത്തനം നിസ്പക്ഷമായിട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ട്രൈബ്യൂണലിലെ നിയമനം പക്ഷാപാതകരമാണെന്നു ആരോപിച്ച് സമസ്ത ഇന്ന് ട്രൈബ്യൂണലിലേക്ക് മാർച്ച് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഫെബ്രുവരി 28 നകം പരിഹാരം കാണാമെന്ന് മന്ത്രി സമസ്തക്ക് ഉറപ്പ് നൽകിയതിനെ തുടർന്ന് മാർച്ച് പിൻവലിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here