‘ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചാല്‍ സ്ഥാനക്കയറ്റം’; കളക്ടറുടെ വാട്‌സ്ആപ്പ് ചാറ്റ് വിവാദത്തില്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി പ്രവര്‍ചത്തിക്കണമെന്ന് കാണിച്ച് കീഴുദ്യോഗസ്ഥയ്ക്ക് കളക്ടര്‍ നല്‍കിയ നിര്‍ദ്ദേശം വിവാദമാകുന്നു. സബ്കളക്ടറുമായുള്ള കളക്ടറുടെ വാട്‌സ്ആപ്പ് ചാറ്റാണ് വിവാദമായിരിക്കുന്നത്. മധ്യപ്രദേശിയില്‍ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഭവം.
മധ്യപ്രദേശിലെ ഷഹ്‌ദോള്‍ ജില്ലാ കളക്ടറായ അനുഭ ശ്രീവാസ്തവ, ഡെപ്യൂട്ടി കളക്ടര്‍ പൂജ തിവാരിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ജോലിയില്‍ സ്ഥാനക്കയറ്റം ആഗ്രഹിക്കുന്നെങ്കില്‍ ജയ്ത്പൂര്‍ ജില്ലയില്‍ ബിജെപിയുടെ വിജയത്തിന് വേണ്ടി പരിശ്രമിക്കണമെന്ന് അനുഭ പറയുന്നു. എസ്ഡിഎമ്മായി സ്ഥാനക്കയറ്റം നല്‍കാമെന്ന വാഗ്ദാനവും അനുഭ നല്‍കുന്നുണ്ട്. കളക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ ഭാവിയില്‍ തനിക്കെന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്ന് പൂജ ചോദിക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും പേടിക്കേണ്ടെന്നും അനുഭ മറുപടി പറയുന്നതും ചാറ്റിലുണ്ട്. ഇരുവരും തമ്മിലുള്ള ചാറ്റ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലായി.
അതേസമയം, വാട്‌സ്ആപ്പ് ചാറ്റ് കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് പൂജ തിവാരി പൊലീസില്‍ പരാതി നല്‍കി. ഐടി ആക്ട് പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രചരിക്കുന്ന വാട്‌സ്ആപ്പ് സന്ദേശത്തിന്റെ ആധികാരികത സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here