Advertisement

കുറവിലങ്ങാട് മഠത്തില്‍ തുടരണമെന്നാവശ്യം; നാല് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു

January 19, 2019
Google News 0 minutes Read
nun

കുറവിലങ്ങാട് മഠത്തില്‍ തുടരണമെന്നാവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമയം ചെയ്ത നാല് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെണ് കത്തയച്ചിരിക്കുന്നത്. ബിഷപ്പിനെതിരെയുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും തങ്ങളെ സമ്മര്‍ദ്ദത്തിലാഴ്ത്താനാണ് സ്ഥലംമാറ്റ നടപടിയെന്നും കന്യാസ്ത്രീകള്‍ കത്തില്‍ പറയുന്നു.

letter 1

കേസില്‍ ഉറച്ച നിലപാട് സ്വീകരിച്ച തങ്ങള്‍ക്കെതിരെ നിരന്തര ഭീഷണി ഉയരുന്നുണ്ടെന്ന് കത്തില്‍ പറയുന്നു. കേസില്‍ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേസ് വൈകിയാല്‍ അത് തങ്ങളെ സമ്മര്‍ദ്ദത്തിലാഴ്ത്തുമെന്നും സാക്ഷി മൊഴി നല്‍കാന്‍ കഴിയാത്ത വിധത്തിലാകുമെന്നും കത്തില്‍ പറയുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വിവധയിടങ്ങളില്‍ സ്വീധീനമുണ്ട.് അതുപയോഗിച്ച് ബിഷപ്പ് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. മഠത്തില്‍ തങ്ങള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. മരുന്നിനോ യാത്രയ്‌ക്കോ പോലും മഠത്തില്‍ നിന്നും പണം ലഭിക്കുന്നില്ല. തങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടക്കുന്നതെന്നും കന്യാസ്ത്രീകള്‍ കത്തില്‍ ചൂണ്ടിക്കട്ടി.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്കെതിരെ കടുത്ത പ്രതികാര നടപടിയാണ് സഭ സ്വീകരിച്ചത്. സമരത്തിന് നേതൃത്വം നല്‍കിയ അനുപമ ഉള്‍പ്പെടെ നാല് പേരെ വിവിധയിടങ്ങളിലേക്ക് സ്ഥലം മാറ്റിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here