കോട്ടയത്തെ പതിനഞ്ചുകാരിയുടെ കൊലപാതകം; പീഡനം നടന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കോട്ടയത്ത് കൊല്ലപ്പെട്ട പതിനഞ്ചുകാരി പീഡനത്തിനിരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിയാണ് പെണ്‍കുട്ടിയുടെ മരണമെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ പരിക്കുകളുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള അജീഷിനെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുക്കും.
കോട്ടയത്തു നിന്നും കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഇന്നലെയാണ് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. അരീപ്പറമ്പില്‍ നിന്നും മൂന്ന് ദിവസം മുന്‍പാണ് കുട്ടിയെ കാണാതായത്. വീട്ടുകാരുടെ പരാതിയില്‍ അയര്‍കുന്നം പൊലീസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായ അജീഷ് കുടുങ്ങിയത്. പെണ്‍കുട്ടിക്ക് അവസാന സന്ദേശമെത്തിയത് അജീഷിന്റെ ഫോണില്‍ നിന്നായിരുന്നു. ഇയാള്‍ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ സംസ്‌കാരം നാളെ നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here