ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (20-01-2019)
1. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 1991 ലെ ഹൈക്കോടതി വിധി ബോധപൂര്‍വ്വമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1991 ലെ ഹൈക്കോടതി വിധി നിയമപ്രകാരമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read More: ശബരിമല യുവതീ പ്രവേശം; 1991 ലെ ഹൈക്കോടതി വിധി ബോധപൂര്‍വ്വമായിരുന്നുവെന്ന് മുഖ്യമന്ത്രി
2. സെക്രട്ടറിയേറ്റ് പടിക്കല്‍ ബിജെപി നടത്തിയിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് ആരംഭിച്ച നിരാഹാര സമരം 49-ാം ദിവസമാണ് അവസാനിപ്പിച്ചത്.
Read More: 48 ദിവസം, 7 നേതാക്കള്‍; ബിജെപിയുടെ ശബരിമല സമരം വിജയമോ?
3. കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കോണ്‍ഗ്രസ് എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൂചന. ആരോപണങ്ങള്‍ തള്ളി കോണ്‍ഗ്രസും രംഗത്തെത്തി.
Read More: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ സംഘര്‍ഷം?; ഒരാള്‍ ആശുപത്രിയില്‍
4. മുനമ്പം മനുഷ്യക്കടത്തിന് മലയാളി സഹായം ലഭിച്ചതായി കണ്ടെത്തല്‍. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ്.
Read More: മുനമ്പം മനുഷ്യക്കടത്തിന് മലയാളി സഹായം ലഭിച്ചതായി കണ്ടെത്തല്‍. കൂടുതല്‍ അറസ്റ്റ് ഉടന്‍
5. ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചുവെന്ന ലിസ്റ്റ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതില്‍ മാധ്യമങ്ങള്‍ വിവാദമുണ്ടാക്കുന്നതെന്തിനെന്ന് എം വി ജയരാജന്‍. വിവരം പുറത്തുവന്നപ്പോള്‍ സംഘപരിവാറിനുണ്ടാകുന്ന പരിഭ്രാന്തി സ്വാഭാവികമാണെന്നും അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Read More: ശബരിമല വസ്തുത റിപ്പോര്‍ട്ട്; മാധ്യമങ്ങള്‍ വിവാദം ഉണ്ടാക്കുന്നതെന്തിനെന്ന് എം വി ജയരാജന്‍
6. നിപ്പ വൈറസ് കാലത്ത് കോഴിക്കോട് മെഡിക്കല്‍കോളെജ് ആശുപത്രിയില്‍ സേവനമനുഷ്ഠിച്ച താല്‍ക്കാലിക ജീവനക്കാരുടെ അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു. ഇന്നലെ പ്രിന്‍സിപ്പലിനെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം.
7. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലം അവസാനിച്ചു. ശബരിമല നട അടച്ചു.
8. രാജ്യത്ത് തുടരുന്ന സാമ്പത്തിക അടിയന്തരാവസ്ഥക്ക പരിഹാരമായി കുടിയേറ്റനയത്തിൽ അയവു വരുത്താനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെക്‌സിക്കൻ മതിലിന് സ്വീകാര്യത വർദ്ധിപ്പിക്കാനുള്ള തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമാണ് ട്രംപിന്റെ പുതിയ നീക്കം.
Read More: ‘കുടിയേറ്റക്കാരെ സംരക്ഷിക്കാം’; പ്രതിസന്ധി തരണം ചെയ്യാന്‍ അടവുമാറ്റി ട്രംപ്
9. സംസ്ഥാനത്തെ ചെറുകിട വ്യാപാരികളെ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ തയ്യാറല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ജി എസ് ടി കൗണ്‍സിലിനെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
10. ശബരിമല വിഷയത്തിൽ ഏത് ചർച്ചക്കും തയ്യാറാണെന്ന് പന്തളം കൊട്ടാരം. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണം. സുപ്രിം കോടതിയിൽ ലിസ്റ്റ് നൽകിയ സർക്കാർ അടി ഇരന്നു വാങ്ങുകയായിരുന്നുവെന്നും പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വർമ പറഞ്ഞു.
11. ശബരിമലയെ തകർക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മത തീവ്രവാദികളുമായി ഗൂഢാലോചന നടത്തിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ.
Read More: മുഖ്യമന്ത്രിക്ക് മതതീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് എ.എന്‍ രാധാകൃഷ്ണന്‍
12. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും പുരുഷന്‍മാരും അമൃതാനന്ദമയിയെ കാണാന്‍ എത്തുന്നുണ്ട്. അവര്‍ ഒരു നൈഷ്ഠിക ബ്രഹ്മചാരിയാണ്. എല്ലാ തരത്തിലുമുള്ള ആളുകള്‍ എത്തിയിട്ടും അമൃതാനന്ദമയിയുടെ നൈഷ്ഠിക ബ്രഹ്മചര്യത്തിന് എന്തെങ്കിലും കുഴപ്പം സംഭവിച്ചിട്ടുണ്ടോ എന്ന് കോടിയേരി.
13. ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ശുദ്ധിക്രിയ നടത്തിയ തന്ത്രിക്ക് പട്ടിക ജാതി-വര്‍ഗ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here